പഹൽഗാം ഭീകരാക്രമണം: എൻഐഎ കുറ്റപത്രം സമർപ്പിച്ചു:ലഷ്കർ മേധാവി ഹാഫിസ് സയീദ് പ്രതിപട്ടികയിൽ

  1. Home
  2. National

പഹൽഗാം ഭീകരാക്രമണം: എൻഐഎ കുറ്റപത്രം സമർപ്പിച്ചു:ലഷ്കർ മേധാവി ഹാഫിസ് സയീദ് പ്രതിപട്ടികയിൽ

image


പഹൽഗാം ഭീകരാക്രമണത്തിൽ പാക്കിസ്ഥാൻ ആസ്ഥാനമായ ഭീകരസംഘടനയായ ലഷ്കർ ഇ തൊയ്ബയുടെ മേധാവി ഹാഫിസ് സയീദിനെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ. ജമ്മുവിലെ പ്രത്യേക എൻഐഎ കോടതിയിലാണ് സപ്ലിമെൻ്ററി കുറ്റപത്രം സമർപ്പിച്ചത്.ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സയീദ് ആണെന്ന് കുറ്റപത്രത്തിൽ പറയുന്നു.ഇന്ത്യ തിരയുന്ന കൊടും ഭീകരരിൽ‌ ഒരാളാണ് ഹാഫിസ് സയീദ്.

ഭീകരാക്രമണത്തിന്റെ ആസൂത്രണം മുഴുവൻ പാക്കിസ്ഥാനിൽ നിന്നാണ് നടന്നതെന്നതിനു വ്യക്‌തമായ തെളിവുകളുണ്ട്. സയീദ് പാക്കിസ്ഥാനിലിരുന്ന് ഭീകരർക്ക് നിർദേശങ്ങൾ നൽകുകയും, ഓപ്പറേഷൻ ആസൂത്രണം ചെയ്യുകയും, അതിൻ്റെ നടത്തിപ്പ് നിരീക്ഷിക്കുകയും ചെയ്തതായി എൻഐഎ കുറ്റപത്രത്തിൽ പറയുന്നു. രാജ്യത്തിനെതിരെ യുദ്ധം പ്രഖ്യാപിക്കൽ, ക്രിമനിൽ ഗൂഢാലോചന എന്നിവയാണ് ഹാഫിസിനെതിരെ ചുമത്തിയ കുറ്റങ്ങൾ.2025 ഏപ്രിൽ 22-ന് നടന്ന പഹൽഗാം ആക്രമണത്തിൽ 26 പേരാണ് കൊല്ലപ്പെട്ടത്.