പഹൽഗാം ഭീകരാക്രമണം; എൻഐഎ കുറ്റപത്രം സമർപ്പിച്ചു; മുഖ്യ സൂത്രധാരൻ ലഷ്‌കർ ഇ തൊയ്ബ കമാൻഡർ സാജിദ് ജാട്ട്
പഹൽഗാം ഭീകരാക്രമണത്തിൽ എൻഐഎ കുറ്റപത്രം സമർപ്പിച്ചു. ജമ്മുവിലെ എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.ഓപറേഷൻ മഹാദേവിലൂടെ സേന വധിച്ച പാക് ഭീകരരായ സുലൈമാൻ ഷാ, ഹംസ, ജിബ്രാൻ എന്നിവരാണ് മുഖ്യപ്രതികൾ. പാക് കേന്ദ്രീകൃത ഗൂഢാലോചനയാണ് നടന്നതെന്നും പാക് ഭീകരൻ സാജിദ് ജാട്ടാണ് മുഖ്യസൂത്രധാരനെന്നും കുറ്റപത്രത്തിൽ പറയുന്നു
350 പ്രദേശവാസികളെ ഉൾപ്പെടെ രണ്ടായിരത്തോളം പേരെ എൻഐഎ ചോദ്യം ചെയ്തിരുന്നു. ഇവരുടെ മൊഴികളും തെളിവുകളോടൊപ്പം കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. അറസ്റ്റിലായ പർവേസ് അഹമദും,ബഷീർ അഹമ്മദും ആക്രമണം നടത്തിയ ഭീകരരെ കുറിച്ച് ചോദ്യം ചെയ്യലിൽ വിശദാംശങ്ങൾ നൽകിയെന്ന് എൻഐഎ വ്യക്തമാക്കി. പഹൽഗാം ഭീകരാക്രമണം നടന്ന് ഏഴു മാസങ്ങൾക്ക് ശേഷമാണ് എൻഐഎ കുറ്റപത്രം സമർപ്പിക്കുന്നത്.
