പാൻ കാർഡ് ആധാറുമായി മാർച്ച് 31നുള്ളിൽ ബന്ധിപ്പിക്കണം

  1. Home
  2. National

പാൻ കാർഡ് ആധാറുമായി മാർച്ച് 31നുള്ളിൽ ബന്ധിപ്പിക്കണം

pan card and aadhar card linking sebi


 പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി ഈ മാസം 31 ആണ്. ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ 2023 ഏപ്രിൽ 1 മുതൽ പാൻ കാർഡ് അസാധുവാകും. ആദായനികുതി നിയമം അനുസരിച്ച്, ഒഴിവാക്കപ്പെട്ട വിഭാഗത്തിൽപ്പെടാത്ത കാർഡ് ഉടമകള്‍ മാർച്ച് 31 മുൻപ് പാൻ ആധാറുമായി നിർബന്ധമായും ബന്ധിപ്പിക്കണം.

ചില വിഭാഗത്തിലുള്ള പൗരന്മാരെ പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ആദായനികുതി നിയമം അനുസരിച്ച് പ്രവാസികളും ഒഴിവാക്കപ്പെട്ട വിഭാഗത്തിൽപ്പെടുന്നു. വിദേശത്ത് താമസിക്കുകയോ ജോലി ചെയ്യുകയോ ചെയ്യുന്ന പ്രവാസികളെയാണ് പട്ടികയിൽ നിന്നും ഒഴിവാക്കിയിരിക്കുന്നത്. 

ധനകാര്യ മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനമനുസരിച്ച് നാല് വിഭാഗങ്ങളെ പാൻ-ആധാറുമായി ബന്ധിപ്പിക്കുന്നതിൽ നിന്നും  ഒഴിവാക്കിയിട്ടുണ്ട്. 1961-ലെ ആദായനികുതി നിയമം അനുസരിച്ച് പ്രവാസിയായ ആൾ, ഇന്ത്യൻ പൗരൻമാരല്ലാത്തവർ, എൺപത് വയസ്സ് പൂർത്തിയായവർ, അസം, മേഘാലയ, ജമ്മു കശ്മീർ എന്നിവിടങ്ങളില്‍ താമസിക്കുന്നവർ എന്നിവരാണ് ഇവർ.

 പാൻ ആധാറുമായി എങ്ങനെ ലിങ്ക് ചെയ്യാം

1] ആദായ നികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.incometax.gov.in ൽ ലോഗിൻ ചെയ്യുക;

2] ക്വിക്ക് ലിങ്ക്സ് വിഭാഗത്തിന് താഴെയുള്ള 'ലിങ്ക് ആധാർ' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

3] നിങ്ങളുടെ പാൻ നമ്പർ വിശദാംശങ്ങൾ, ആധാർ കാർഡ് വിവരങ്ങൾ, പേര്, മൊബൈൽ നമ്പർ എന്നിവ നൽകുക;

4] 'ഞാൻ എന്റെ ആധാർ വിശദാംശങ്ങൾ സാധൂകരിക്കുന്നു' എന്ന ഓപ്‌ഷൻ തിരഞ്ഞെടുത്ത് 'തുടരുക' എന്നതിൽ ക്ലിക്ക് ചെയ്യുക.

5] നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ, നിങ്ങൾക്ക് ഒറ്റത്തവണ പാസ്‌വേഡ് (OTP) ലഭിക്കും. അത് പൂരിപ്പിക്കുക, സബ്മിറ്റ് ചെയ്യുക.