പാൻ-ആധാർ ലിങ്കിങ്: ഇനി 11 ദിവസം മാത്രം; ജനുവരി 1 മുതൽ പാൻ കാർഡ് അസാധുവാകും
സാമ്പത്തിക ഇടപാടുകൾക്കും ബാങ്കിംഗ് സേവനങ്ങൾക്കും ഒഴിച്ചുകൂടാനാവാത്ത രേഖയായ പാൻ കാർഡ് പ്രവർത്തനരഹിതമാകാതിരിക്കാൻ ഉടൻ ആധാറുമായി ബന്ധിപ്പിക്കുക. 2025 ഡിസംബർ 31 ആണ് ഇതിനുള്ള അവസാന തീയതി. ലിങ്ക് ചെയ്യാത്ത പാൻ കാർഡുകൾ 2026 ജനുവരി 1 മുതൽ അസാധുവാകും. ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിനും വലിയ തുകയുടെ ഇടപാടുകൾ നടത്തുന്നതിനും ഇത് തടസ്സമാകും.
ലിങ്കിങ് നടപടികൾ പൂർത്തിയാക്കുന്ന വിധം
ആദായനികുതി വകുപ്പിന്റെ ഔദ്യോഗിക ഇ-ഫയലിംഗ് പോർട്ടൽ വഴി ലിങ്കിങ് നടത്താം:
-
സന്ദർശിക്കുക.
-
ഹോംപേജിലെ 'Link Aadhaar' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
-
നിങ്ങളുടെ പാൻ, ആധാർ നമ്പറുകൾ നൽകി 1000 രൂപ പിഴയടച്ച് അപേക്ഷ സമർപ്പിക്കുക.
ലിങ്കിങ് സ്റ്റാറ്റസ് എങ്ങനെ പരിശോധിക്കാം?
നിങ്ങളുടെ പാൻ കാർഡ് ഇതിനോടകം ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് ഓൺലൈനായും എസ്എംഎസ് വഴിയും പരിശോധിക്കാവുന്നതാണ്.
ഓൺലൈൻ വഴി:
-
ആദായനികുതി പോർട്ടലിലോ uidai.gov.in വെബ്‌സൈറ്റിലോ പ്രവേശിച്ച് 'Aadhaar Linking Status' പരിശോധിക്കാം.
-
ആധാർ നമ്പറും പാൻ നമ്പറും നൽകി ലിങ്കിങ് പൂർത്തിയായെന്ന് ഉറപ്പുവരുത്താം.
എസ്എംഎസ് വഴി:
-
ഫോണിൽ UIDPAN <12 അക്ക ആധാർ നമ്പർ> <10 അക്ക പാൻ നമ്പർ> എന്ന് ടൈപ്പ് ചെയ്യുക.
-
ഈ സന്ദേശം 567678 അല്ലെങ്കിൽ 56161 എന്ന നമ്പറിലേക്ക് അയക്കുക.
