പഞ്ചാബ് സർവകലാശാലയിൽ ഗവേഷകവിദ്യാർഥിനി ഷോക്കേറ്റ് മരിച്ചു; കാമ്പസിൽ വൻ വിദ്യാർഥി പ്രതിഷേധം

  1. Home
  2. National

പഞ്ചാബ് സർവകലാശാലയിൽ ഗവേഷകവിദ്യാർഥിനി ഷോക്കേറ്റ് മരിച്ചു; കാമ്പസിൽ വൻ വിദ്യാർഥി പ്രതിഷേധം

jyothi


പഞ്ചാബ് സർവകലാശാലാ കാമ്പസിൽ വെള്ളക്കെട്ടിലൂടെ നടന്നുപോകുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ഗവേഷകവിദ്യാർഥിയായ യുവതി മരിച്ചു. മൈക്രോബയോളജി വിഭാഗത്തിലെ പിഎച്ച്.ഡി വിദ്യാർഥിനിയും ഹരിയാന രേവാരി സ്വദേശിയുമായ ജ്യോതി (28) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. അപകടത്തെത്തുടർന്ന് വൈസ് ചാൻസലറുടെ ഓഫീസിന് മുന്നിൽ വിദ്യാർഥികൾ ശക്തമായ പ്രതിഷേധമുയർത്തി.

ചൊവ്വാഴ്ച ഹോസ്റ്റലിൽനിന്ന് വകുപ്പിലേക്ക് പോകുംവഴിയായിരുന്നു സംഭവം. മഴ മൂലം പ്രധാന റോഡിൽ വെള്ളക്കെട്ടുണ്ടായതിനെ തുടർന്ന് സമീപത്തുകൂടെ നടക്കാൻ ശ്രമിക്കവെ ഇലക്ട്രിക് ജങ്ഷൻ ബോക്സിൽനിന്ന് വൈദ്യുതി വിതറി ഷോക്കേൽക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കാമ്പസിലെ സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടി വിദ്യാർഥികൾ സമരം കടുപ്പിച്ചതോടെ സർവകലാശാല അധികൃതർ കുടുംബവുമായി ചർച്ച നടത്തി. തുടർന്ന് ജ്യോതിയുടെ കുടുംബത്തിന് 16 ലക്ഷം രൂപ ധനസഹായവും സഹോദരന് സർവകലാശാലയിൽ ഇലക്ട്രീഷ്യനായി ജോലിയും വാഗ്ദാനം ചെയ്തു. സംഭവത്തിൽ പൊലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.