'അഗ്‌നിവീർ' യുവാക്കളെ അപമാനിക്കുന്ന പദ്ധതി; റദ്ദാക്കണമെന്ന് പപ്പു യാദവ്

  1. Home
  2. National

'അഗ്‌നിവീർ' യുവാക്കളെ അപമാനിക്കുന്ന പദ്ധതി; റദ്ദാക്കണമെന്ന് പപ്പു യാദവ്

agniveer


രാജ്യത്ത് അഗ്‌നിവീർ പദ്ധതി റദ്ദാക്കണമെന്ന് പപ്പു യാദവ് എംപി. 'പദ്ധതിയെക്കുറിച്ച് പുനരാലോചന ആവശ്യമാണ്. പദ്ധതി റദ്ദാക്കണം. യുവാക്കളെ അപമാനിക്കുന്നതാണ് പദ്ധതി '-പപ്പു യാദവ് പറഞ്ഞു. തെലുങ്കുദേശം പാർട്ടി നേതാവ് ചന്ദ്രബാബു നായിഡുവും ജെഡിയു നേതാവ് നിതീഷ് കുമാറും പദ്ധതിയെ പിന്തുണയ്ക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഉപാധികളില്ലാത്ത പിന്തുണ എൻഡിഎയ്ക്കു നൽകുമെന്നും അഗ്‌നിവീർ പദ്ധതിയുടെ പോരായ്മകൾ വിശദമായി ചർച്ച ചെയ്യണമെന്നും മുതിർന്ന ജെഡിയു നേതാവ് കെ.സി.ത്യാഗി വ്യക്തമാക്കിയിരുന്നു. 'ഒരു വിഭാഗം വോട്ടർമാർ അഗ്‌നിവീർ പദ്ധതിയിൽ അസ്വസ്ഥരാണ്. ജനങ്ങളുടെ ആശങ്ക വിശദമായി ചർച്ച ചെയ്ത് പരിഹരിക്കപ്പെടണം' ത്യാഗി പറഞ്ഞു.