മോദി ചിന്താനി ചിന്താനിമഗ്‌നനായി ഇരിക്കുന്ന ഫോട്ടോ വെക്കണം; ബിജെപിയുടെ സ്വർണ്ണ ചെങ്കോൽ വീഡിയോ ചോർന്നു; ട്രോൾ മഴ

  1. Home
  2. National

മോദി ചിന്താനി ചിന്താനിമഗ്‌നനായി ഇരിക്കുന്ന ഫോട്ടോ വെക്കണം; ബിജെപിയുടെ സ്വർണ്ണ ചെങ്കോൽ വീഡിയോ ചോർന്നു; ട്രോൾ മഴ

PARLIAMENT


പാർലമെൻറ് മന്ദിരത്തിന്റെ ഉദ്ഘാടനം വിവാദം ആയിരിക്കും ബിജെപി ഐടി സൽ മേധാവി അമിത് മാളവ്യയുടെ അബദ്ധം ചർച്ചയാകുന്നു. പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനത്തിനായി വലിയ പ്രചാരണം നടത്താൻ ഒരുങ്ങുന്ന ബിജെപിയുടെ വീഡിയോകളിൽ ഒന്നിന്റെ രൂപരേഖയാണ് മാളവ്യ അബദ്ധത്തിൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. പാർലമെന്റിൽ സ്ഥാപിക്കാനിരിക്കുന്ന സ്വർണച്ചെങ്കോലിനെ കുറിച്ചുള്ള വീഡിയോയുടെ ഡ്രാഫ്റ്റാണ് ചോർന്നത്.

'ചെങ്കോൽ സ്ഥാപിക്കാനുള്ള തീരുമാനം പ്രധാനമന്ത്രി മോദിയുടെ ദീർഘവീക്ഷണത്തിന്റെ ഭാഗമാണ്', ഇങ്ങനെ പറഞ്ഞ് തുടങ്ങുന്ന വീഡിയോയിൽ മോദി ചിന്താമഗ്നനായിരിക്കുന്ന ചിത്രം വയ്ക്കണമെന്നും 28ലെ പരിപാടിയിൽ തമിഴ്നാട്ടിൽ നിന്നുള്ള മേളക്കാരുടെ കൂടെ മോദി ആദരവോടെ നടക്കുന്ന വിഷ്വൽ ചേർക്കണം എന്നുമൊക്കെ എഴുതിയിട്ടുണ്ട്.

ദൃശ്യങ്ങളില്ലാത്ത വീഡിയോയിൽ സ്‌ക്രിപ്റ്റ് എഴുതിയിരുന്നു. പെട്ടന്ന് തന്നെ മാളവ്യ ട്വീറ്റ് ഡിലീറ്റ് ചെയ്തെങ്കിലും വീഡിയോ വ്യാപകമായി പ്രചരിച്ചു. നിരവധി ട്രോളുകൾ ഇൻറർനെറ്റ് നിറഞ്ഞു ആലോചിച്ചിരിക്കുന്ന മോദിയുടെ പടങ്ങൾക്കൊപ്പം മാളവ്യയുടെ അബദ്ധത്തെയും കളിയാക്കുന്ന ട്രോളുകളാണ് ഇവയിൽ അധികവും 

തുടർന്ന് പഴയ ചരിത്രം പുനരാവിഷ്‌കരിക്കുന്ന വീഡിയോ മാളവ്യ പോസ്റ്റ് ചെയ്തെങ്കിലും ആദ്യത്തെ ട്വീറ്റ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു.