നീറ്റ് വിവാദത്തിൽ പാർലമെന്റ് ഇന്നും പ്രക്ഷുബ്ധം; വിദ്യാഭ്യാസ മന്ത്രിയുടെ രാജിയാവശ്യവുമായി പ്രതിപക്ഷം

  1. Home
  2. National

നീറ്റ് വിവാദത്തിൽ പാർലമെന്റ് ഇന്നും പ്രക്ഷുബ്ധം; വിദ്യാഭ്യാസ മന്ത്രിയുടെ രാജിയാവശ്യവുമായി പ്രതിപക്ഷം

image


നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദത്തിൽ പ്രതിപക്ഷ പ്രതിഷേധം ശക്തമായതോടെ പാർലമെന്റ് ഇന്നും പ്രക്ഷുബ്ധമായി.കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം പാർലമെന്റിന് അകത്തും പുറത്തും പ്രതിഷേധിച്ചു. വിഷയം ചർച്ച ചെയ്യാമെന്ന് സർക്കാർ അറിയിച്ചെങ്കിലും മന്ത്രിയുടെ രാജിയെന്ന ആവശ്യത്തിൽ നിന്ന് പ്രതിപക്ഷം പിന്മാറിയിട്ടില്ല.പ്രതിപക്ഷ ബഹളത്തെ തുടർന്ന് ലോക്‌സഭയും രാജ്യസഭയും ഉച്ചയ്ക്ക് രണ്ട് മണിവരെ നിർത്തിവച്ചു.

ചോദ്യപേപ്പർ ചോർച്ചയ്ക്ക് പിന്നിലുള്ളവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയതായി പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു അറിയിച്ചു. എന്നാൽ പ്രധാനമന്ത്രി മാപ്പ് പറയണമെന്നും, പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ നടപടി സ്വീകരിച്ച പൊലീസുകാർക്കെതിരെ നടപടിയെടുക്കണമെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.