രണ്ട് ആൺ സുഹൃത്തുക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു; ഭാര്യയെയും മാതവിനെയും വെട്ടികൊന്നു

  1. Home
  2. National

രണ്ട് ആൺ സുഹൃത്തുക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു; ഭാര്യയെയും മാതവിനെയും വെട്ടികൊന്നു

crime


 

ഭാര്യ രണ്ട് ആൺ സുഹൃത്തുക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിനെ തുടർന്ന് യുവാവ് ഭാര്യയെയും ഭാര്യമാതാവിനെയും വെട്ടിക്കൊന്നു. സംഭവത്തിൽ 51കാരനായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും വേർ പിരിഞ്ഞാണ് താമസം. പ്രതി രണ്ട് മക്കൾക്കൊപ്പം ത്രിപുരയിലാണ് താമസം.

യുവാവിനെതിരെ വിവാഹമോചന കേസ് ഫയൽ ചെയ്ത ഭാര്യ നേതാജിനഗറിൽ അമ്മയ്‌ക്കൊപ്പമാണ് താമസിക്കുന്നതെന്നും പൊലീസ് പറഞ്ഞു.ദുർഗാ പൂജ ആഘോഷങ്ങൾക്കിടെ രണ്ട് ആൺ സുഹൃത്തുക്കൾക്കൊപ്പമുള്ള ഫോട്ടോകൾ യുവതി സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. ചിത്രങ്ങൾ കണ്ട് പ്രകോപിതനായ യുവാവ് ഭാര്യയെ കൊല്ലുകയായിരുന്നു.

ദുർഗാ പൂജ ആഘോഷത്തിനു ശേഷം അമ്മയും മകളും വീട്ടിലേക്ക് മടങ്ങുമ്പോൾ പ്രതി കത്തി ഉപയോഗിച്ച് ഇരുവരെയും ആക്രമിക്കുകയായിരുന്നു. രണ്ടുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു.