സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി; നക്സലിസത്തിനെതിരായ പോരാട്ടം എളുപ്പമായിരുന്നില്ലെന്ന് മോദി

  1. Home
  2. National

സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി; നക്സലിസത്തിനെതിരായ പോരാട്ടം എളുപ്പമായിരുന്നില്ലെന്ന് മോദി

modi


ഛത്തീസ്ഗഡിലെ ബസ്തറിൽ സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ സുരക്ഷയ്ക്കായി രാപ്പകൽ അധ്വാനിക്കുന്ന സി.ആർ.പി.എഫ്, കോബ്ര, ബി.എസ്.എഫ്, ഐ.ടി.ബി.പി, എസ്.എസ്.ബി, സംസ്ഥാന പൊലീസ്, ബസ്തർ ഫൈറ്റേഴ്സ് ഉൾപ്പെടെയുള്ള വിവിധ സേനാവിഭാഗങ്ങളിലെ ജവാന്മാരുടെയും വനിതാ പോരാളികളുടെയും സേവനങ്ങളെ പ്രധാനമന്ത്രി പ്രത്യേകം അഭിനന്ദിച്ചു.

രാജ്യം സൈനികരോട് കടപ്പെട്ടിരിക്കുന്നുവെന്നും കോടിക്കണക്കിന് ജനങ്ങൾ അവരുടെ സേവനത്തിൽ അഭിമാനിക്കുന്നുവെന്നും പറഞ്ഞ പ്രധാനമന്ത്രി, അതിർത്തികളിലും രാജ്യത്തിനകത്തും സുരക്ഷയൊരുക്കുന്ന എല്ലാ ജവാന്മാർക്കും ദീപാവലി ആശംസകൾ നേർന്നു.

നക്സലിസത്തിനെതിരായ പോരാട്ടം ഒരിക്കലും എളുപ്പമായിരുന്നില്ലെന്ന് ഓർമ്മിപ്പിച്ച മോദി, ഒരുകാലത്ത് രാജ്യത്തെ 20 സംസ്ഥാനങ്ങളിലായി 230-ലധികം ജില്ലകൾ മാവോയിസ്റ്റ് ഭീകരതയുടെ നിഴലിലായിരുന്നുവെന്നും ചൂണ്ടിക്കാട്ടി. 2010-ൽ ദന്തേവാഡയിൽ 76 സി.ആർ.പി.എഫ് ജവാന്മാർ വീരമൃത്യു വരിച്ച ആക്രമണവും നിരപരാധികളായ പൗരന്മാർ കൊല്ലപ്പെട്ട സംഭവങ്ങളും അദ്ദേഹം പ്രസംഗത്തിൽ സ്മരിച്ചു.