ബിജെപിയുടെ പുതിയ ദേശീയ ഭാരവാഹികൾക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി

  1. Home
  2. National

ബിജെപിയുടെ പുതിയ ദേശീയ ഭാരവാഹികൾക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി

prime minister


ഭാരതീയ ജനതാ പാർട്ടിയുടെ പുതുതായി നിയമിക്കപ്പെട്ട ദേശീയ ഭാരവാഹികളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാർട്ടിയെ ശക്തിപ്പെടുത്തുന്നതിലും പൊതുസേവനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലും പുതിയ ടീം വിജയിക്കുമെന്ന് എക്സിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം പറഞ്ഞു.

സംഘടനാ മികവും അനുഭവ പരിചയവും ഊർജ്ജസ്വലതയും ജനകീയ അടിത്തറയുമുള്ള മികച്ചൊരു നിരയാണ് പുതിയതായി നിലവിൽ വന്നിരിക്കുന്നതെന്ന് പ്രധാനമന്ത്രി തൻ്റെ സന്ദേശത്തിൽ ചൂണ്ടിക്കാട്ടി. പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും പൊതുജന സേവനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും പുതിയ ഭാരവാഹികൾക്ക് സാധിക്കുമെന്ന് പൂർണ്ണ വിശ്വാസമുണ്ടെന്ന് നരേന്ദ്ര മോദി വ്യക്തമാക്കി. വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിനായുള്ള പ്രവർത്തനങ്ങൾക്ക് ഈ പുതിയ നേതൃനിര തികഞ്ഞ സമർപ്പണത്തോടെ നേതൃത്വം നൽകുമെന്നും മോദി എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.