അടിയന്തര സുരക്ഷ സമിതി യോഗം വിളിച്ച് പ്രധാനമന്ത്രി; ഇന്ത്യക്കാരുടെ സുരക്ഷ ചർച്ചയാകും
രാത്രി അടിയന്തര സുരക്ഷ സമിതി യോഗം വിളിച്ച് പ്രധാനമന്ത്രി. രാത്രി 9.30 നാണ് പ്രധാനമന്ത്രി മോദി തമിഴ്നാട്ടിൽ നിന്നും തിരികെ എത്തുന്നത്. 7 രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി ഇതിനോടകം വിദേശകാര്യമന്ത്രി എസ് ജയശങ്കർ ചർച്ച നടത്തിയിട്ടുണ്ട്. സ്വതന്ത്രരാജ്യങ്ങൾ നിശ്ശബ്ദത അവസാനിപ്പിക്കണെമെന്ന് ദില്ലിയിലെ ഇറാൻ എംബസി ആവശ്യപ്പെട്ടു. യോഗത്തിൽ ഇന്ത്യക്കാരുടെ സുരക്ഷ ചർച്ചയാകും. ഇന്നലെ വിഷയത്തിൽ ഇന്ത്യ പ്രസ്താവന പുറത്തിറക്കിയിരുന്നു. അതിന് ശേഷം ഇന്ത്യ പ്രതികരിച്ചിട്ടില്ല. മേഖലയിലെ സ്ഥിതി കേന്ദ്രമന്ത്രിസഭയുടെ സുരക്ഷ സമിതി വിലയിരുത്തും.
