ശിവജിയുടെ പ്രതിമ തകർന്നതിൽ മാപ്പ് ചോദിച്ച് പ്രധാനമന്ത്രി; ശിവജിയെ ആദരിക്കുന്നവരുടെ ദുഃഖത്തിൽ പങ്കുചേരുന്നു

  1. Home
  2. National

ശിവജിയുടെ പ്രതിമ തകർന്നതിൽ മാപ്പ് ചോദിച്ച് പ്രധാനമന്ത്രി; ശിവജിയെ ആദരിക്കുന്നവരുടെ ദുഃഖത്തിൽ പങ്കുചേരുന്നു

modi


 

മഹാരാഷ്ട്രയിലെ കൂറ്റൻ ശിവജി പ്രതിമ തകർന്നതിൽ മാപ്പ് ചോദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്കോട്ടിലെ ശിവജി പ്രതിമ തകർന്നതിലാണ് ക്ഷമ ചോദിച്ചത്. ശിവജിയെ ആദരിക്കുന്നവരുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ വർഷം അനാച്ഛാദനം ചെയ്ത പ്രതിമയാണ് കഴിഞ്ഞ ദിവസം തകർന്നു വീണത്.

'ഇവിടെ എത്തിയ ഉടൻ, ആദ്യം പ്രതിമ തകർന്നതിൽ ഞാൻ ശിവജിയോട് മാപ്പ് പറഞ്ഞു. പ്രതിമ തകർന്നതിൽ വേദനിച്ച എല്ലാവരോടും ഞാൻ മാപ്പ് പറയുന്നു'; മഹാരാഷ്ട്രയിലെ പാൽഗറിലെത്തിയ മോദി ജനങ്ങളെ അഭിസംബോധന ചെയ്ത് പറഞ്ഞു.

പ്രതിമ തകർന്നതിൽ സ്ട്രക്ചറൽ കൺസൾട്ടന്റിനെ അറസ്റ്റ് ചെയ്തിരുന്നു. പ്രതിമയുടെ സ്ട്രക്ചറൽ കൺസൾട്ടൻ്റ് ചേതൻ പാട്ടീലിനെ കഴിഞ്ഞ ദിവസം രാത്രിയാണ് കോലാപൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിമ തകർന്നതിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ നേതാക്കളുടെ പ്രതിഷേധത്തിന് ഒടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഛത്രപതി ശിവജി പ്രതിമയുടെ ശിൽപി ജയദീപ് ആപ്‌തെ ഇപ്പോഴും ഒളിവിലാണ്.