നോയിഡ വിമാനത്താവളം ഉദ്ഘാടനം ചെയ്ത് മോദി

  1. Home
  2. National

നോയിഡ വിമാനത്താവളം ഉദ്ഘാടനം ചെയ്ത് മോദി

PRIME MINISTER MODI


ദേശീയ തലസ്ഥാന മേഖല (എന്‍സിആര്‍)യിലെ രണ്ടാമത്തെ രാജ്യാന്തര വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമര്‍പ്പിച്ചു. നോയിഡ രാജ്യാന്തര വിമാനത്താവളം യാഥാര്‍ഥ്യമാകുന്നതോടെ ഡല്‍ഹിയില്‍ നിന്നുള്ള യാത്ര കൂടുതല്‍ സൗകര്യപ്രദമാകും.ബെംഗളൂരു, മുംബൈ, ഹൈദരാബാദ്, ലക്‌നൗ, ഡെറാഡൂണ്‍, ഹുബ്ലി (കര്‍ണാടക) എന്നിവിടങ്ങളിലേക്കാകും ആദ്യ സര്‍വീസുകള്‍. ആഭ്യന്തര സര്‍വീസുകള്‍ തുടങ്ങിയ ശേഷം രാജ്യാന്തര സര്‍വീസുകള്‍ പ്രഖ്യാപിക്കും. ദുബായ്, സിംഗപ്പൂര്‍ സൂറിക് എന്നിവിടങ്ങള്‍ക്കാണ് ആദ്യ പരിഗണന.

നോയിഡയില്‍ നിന്ന് കേരളത്തിലേക്ക് അടക്കം ആഭ്യന്തര വിമാനങ്ങള്‍ ആരംഭിക്കുന്നതോടെ യാത്രാനിരക്കിലും വലിയ കുറവുണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്. ടിക്കറ്റ് നിരക്കില്‍ ഡല്‍ഹി വിമാനത്താവളത്തെ അപേക്ഷിച്ച് നോയിഡയില്‍ 10 -15% വരെ കുറവുണ്ടാവുമെന്നാണു കരുതപ്പെടുന്നത്. സ്വിസ് കമ്പനിയായ സൂറിക് എയര്‍പോര്‍ട്ട് ഇന്റര്‍നാഷനല്‍ എജിയുടെ ഉപകമ്പനിയായ യമുന ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡും നോയിഡ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡും ചേര്‍ന്നാണു വിമാനത്താവളം നിര്‍മിച്ചത്. 2021 നവംബര്‍ 26നു പ്രധാനമന്ത്രി നരേന്ദ്ര മോദിയാണു നോയിഡ വിമാനത്താവളത്തിനു തറക്കല്ലിട്ടത്.