ഷാങ്ഹായ് ഉച്ചകോടിക്കിടെ മോദി ഷി ജിൻപിങ്ങുമായും പുടിനുമായും കൂടിക്കാഴ്ച നടത്തും

  1. Home
  2. National

ഷാങ്ഹായ് ഉച്ചകോടിക്കിടെ മോദി ഷി ജിൻപിങ്ങുമായും പുടിനുമായും കൂടിക്കാഴ്ച നടത്തും

modi


കിർഗിസ്ഥാനിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിക്കിടെ (SCO) പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായും റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനുമായും കൂടിക്കാഴ്ച നടത്തിയേക്കും. സെപ്റ്റംബറിൽ ഇന്ത്യയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് മുൻപടിയായാണ് ഇരു നേതാക്കളുമായും പ്രധനമന്ത്രി ഉഭയകക്ഷി ചർച്ചകൾ നടത്തുന്നത്.

മധ്യേഷ്യൻ സന്ദർശനത്തിന്റെ ഭാഗമായി നിലവിൽ ഉസ്ബെക്കിസ്ഥാനിലുള്ള പ്രധാനമന്ത്രി, പ്രസിഡന്റ് ഷൗക്കത്ത് മിർസിയോയേവുമായി കൂടിക്കാഴ്ച നടത്തും. താഷ്‌കന്റിലെത്തിയ പ്രധാനമന്ത്രിക്ക് ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. ഉസ്ബെക്ക് യോഗ ഫെഡറേഷൻ സംഘടിപ്പിക്കുന്ന ചടങ്ങിൽ പങ്കെടുത്ത ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ചർച്ചകളിൽ പങ്കെടുക്കും. തുടർന്ന് വൈകീട്ടോടെ ഷാങ്ഹായ് സഹകരണ ഉച്ചകോടിക്കായി പ്രധാനമന്ത്രി കിർഗിസ്ഥാനിലേക്ക് തിരിക്കും.