മന്ത്രിമാരുടെ റിപ്പോർട്ട് കാർഡ് പരിശോധിക്കാൻ പ്രധാനമന്ത്രി; പദ്ധതി നിർവ്വഹണം വിലയിരുത്താൻ ഉന്നതതല യോഗം

  1. Home
  2. National

മന്ത്രിമാരുടെ റിപ്പോർട്ട് കാർഡ് പരിശോധിക്കാൻ പ്രധാനമന്ത്രി; പദ്ധതി നിർവ്വഹണം വിലയിരുത്താൻ ഉന്നതതല യോഗം

pm modi


കേന്ദ്ര സർക്കാരിന്റെ സാമൂഹിക ക്ഷേമ പദ്ധതികളുടെ പുരോഗതിയും മന്ത്രാലയങ്ങളുടെ പ്രവർത്തനവും വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേരുന്നു. വിവിധ മന്ത്രാലയങ്ങളുടെയും കേന്ദ്ര കാബിനറ്റ്, സഹമന്ത്രിമാരുടെയും പ്രവർത്തനം യോഗത്തിൽ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കും. സുപ്രധാന മേഖലകളിൽ കേന്ദ്രം കൈവരിച്ച നേട്ടങ്ങളും പദ്ധതികളുടെ നിലവിലെ തൽസ്ഥിതിയുമാണ് യോഗത്തിൽ പ്രധാനമായും ചർച്ച ചെയ്യുക.

വിദ്യാഭ്യാസം, സാമൂഹികനീതി, ആരോഗ്യം, നഗരവികസനം, കൃഷി തുടങ്ങിയ സുപ്രധാന മേഖലകളിലെ പ്രവർത്തന പുരോഗതി പ്രധാനമന്ത്രി നേരിട്ട് വിലയിരുത്തും. ജനധൻ യോജന, ഉജ്ജ്വല യോജന, പി.എം. ആവാസ് യോജന, ആയുഷ്മാൻ ഭാരത്, പി.എം. കിസാൻ, ജൽജീവൻ മിഷൻ, സ്വച്ഛ് ഭാരത് തുടങ്ങിയ ജനക്ഷേമ പദ്ധതികളുടെ നിർവ്വഹണ മികവ് യോഗത്തിൽ പരിശോധിക്കും.

സർക്കാർ ആനുകൂല്യങ്ങൾ ഇടനിലക്കാരില്ലാതെ അർഹരായവരിലേക്ക് കൃത്യമായി എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് സർക്കാർ ലക്ഷ്യമെന്ന് ബി.ജെ.പി വൃത്തങ്ങൾ വ്യക്തമാക്കി. പദ്ധതി പ്രഖ്യാപനങ്ങൾക്കപ്പുറം അവയുടെ കൃത്യമായ നടത്തിപ്പും ജനങ്ങളിലെ സ്വാധീനവുമാണ് നിർണ്ണായകമെന്ന സന്ദേശമാണ് ഈ യോഗത്തിലൂടെ പ്രധാനമന്ത്രി നൽകുന്നത്.