വിദ്യാർഥികൾക്കെതിരായ പൊലീസ് അതിക്രമം;ഉന്നതാധികാര സമിതി രൂപികരിച്ച് സുപ്രീം കോടതി;ജസ്റ്റിസ് സുഭാഷ് റെഡ്ഡി അധ്യക്ഷൻ

  1. Home
  2. National

വിദ്യാർഥികൾക്കെതിരായ പൊലീസ് അതിക്രമം;ഉന്നതാധികാര സമിതി രൂപികരിച്ച് സുപ്രീം കോടതി;ജസ്റ്റിസ് സുഭാഷ് റെഡ്ഡി അധ്യക്ഷൻ

   supreme court


നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹി ജന്തർ മന്തറിലും മറ്റ് സംസ്ഥാനങ്ങളിലും നടന്ന വിദ്യാർഥി പ്രതിഷേധങ്ങൾക്കിടെ പൊലീസ് ഉൾപ്പെടെയുള്ള സുരക്ഷാസേന അതിക്രമം നടത്തിയെന്ന ആരോപണം അന്വേഷിക്കാൻ സുപ്രീം കോടതി അഞ്ചംഗ ഉന്നതാധികാര സമിതിയെ നിയോഗിച്ചു. വിരമിച്ച സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ആർ. സുഭാഷ് റെഡ്ഡിയാണ് സമിതിയുടെ അധ്യക്ഷൻ.ഇത് സംബന്ധിച്ച ഉത്തവ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പുറപ്പെടുവിച്ചു.പഞ്ചാബ്-ഹരിയാണ ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് രവിശങ്കർ ഝാ, ഡൽഹി ഹൈക്കോടതി മുൻ ജസ്റ്റിസ് ശൈലേന്ദ്ര കൗർ, മുൻ സിബിഐ ഡയറക്ടർ ഋഷികുമാർ ശുക്ല, ഐ.ആർ. ബിഷ്‌ണോയ് എന്നിവരാണ് മറ്റ് അംഗങ്ങൾ. പ്രതിഷേധക്കാർക്കെതിരെ പെലറ്റ് ഗൺ ഉപയോഗിച്ചോ, പൊലീസ് അതിക്രമം ഉണ്ടായോ, മുന്നറിയിപ്പില്ലാതെ വൈദ്യുത ബാറ്റൺ പ്രയോഗിച്ചോ, പ്രതിഷേധം നിയന്ത്രിക്കുന്നതിൽ പരിധിവിട്ട ബലപ്രയോഗം നടത്തിയോ തുടങ്ങിയ കാര്യങ്ങൾ സമിതി പരിശോധിക്കും.