ട്രെയിനിൽ യുവതിക്ക് നേരെ നഗ്‌നതാപ്രദർശനവും പീഡനശ്രമവും: പൊലീസുകാരൻ അറസ്റ്റിൽ

  1. Home
  2. National

ട്രെയിനിൽ യുവതിക്ക് നേരെ നഗ്‌നതാപ്രദർശനവും പീഡനശ്രമവും: പൊലീസുകാരൻ അറസ്റ്റിൽ

train


ഓടുന്ന ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച പൊലീസുകാരൻ അറസ്റ്റിൽ. താംബരം സ്റ്റേഷനിലെ കോൺസ്റ്റബിളായ കരുണാകരനാണ് അറസ്റ്റിലായത്. ഐടി സ്ഥാപനത്തിലെ ജീവനക്കാരിയായ കോടമ്പാക്കം സ്വദേശിനിയാണ് പരാതി നൽകിയത്. കഴിഞ്ഞ പതിനാലിന് ഫസ്റ്റ് ക്ലാസ് കോച്ചിൽ താംബരത്തേക്ക് യുവതി യാത്രചെയ്യുമ്പോൾ പൊലീസുകാരൻ നഗ്‌നതാ പ്രദർശനം നടത്തുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. ഇതെല്ലാം യുവതി മൊബൈലിൽ പകർത്തി.

ഇതുകണ്ട കരുണാകരൻ താൻ പൊലീസുകാരനാണെന്നും കഴിയുന്നതെല്ലാം ചെയ്യാനും യുവതിയെ വെല്ലുവിളിച്ചു. കുറച്ചുകഴിഞ്ഞ് ട്രെയിനിൽ നിന്ന് ചാടിയിറങ്ങിപ്പോവുകയും ചെയ്തു. താംബരം സ്റ്റേഷനിൽ ഇറങ്ങിയ യുവതി അവിടെയുണ്ടായിരുന്ന ആർപിഎഫുകാരോട് സംഭവത്തെപ്പറ്റി പരാതി പറയുകയും ദൃശ്യങ്ങൾ കൈമാറുകയും ചെയ്തു. ഇവർ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് കരുണാകരൻ പിടിയിലാവുന്നത്.