പോലീസുകാരൻ ഗർഭിണിയുടെ വയറ്റിൽ ചവിട്ടി; പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു, ആറ് പോലീസുകാർക്ക് സസ്പെൻഷൻ

  1. Home
  2. National

പോലീസുകാരൻ ഗർഭിണിയുടെ വയറ്റിൽ ചവിട്ടി; പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു, ആറ് പോലീസുകാർക്ക് സസ്പെൻഷൻ

death


മോഷണക്കേസിൽ ഭർത്താവിനെ കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്നതിനിടെ പോലീസുകാരന്റെ ചവിട്ടേറ്റ് ഗർഭിണിയായ യുവതി മരിച്ചു. പ്രസവത്തിന് തൊട്ടുപിന്നാലെയാണ് യുവതി മരണത്തിന് കീഴടങ്ങിയത്. സംഭവത്തിൽ രണ്ട് സബ് ഇൻസ്പെക്ടർമാർ ഉൾപ്പെടെ ആറ് പോലീസുകാരെ സസ്പെൻഡ് ചെയ്തു. നവജാതശിശു നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

ഉത്തർപ്രദേശിലെ ഫിറോസാബാദ് ലഭാവ ഗ്രാമത്തിൽ ഞായറാഴ്ച അർധരാത്രിയോടെയാണ് ദാരുണമായ സംഭവമുണ്ടായത്. മോഷണക്കേസ് പ്രതിയായ ഗൗരവ് എന്നയാളെ അറസ്റ്റ് ചെയ്യാൻ എസ്.ഐ ധർമപാൽ സിങ്ങിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വീട്ടിലെത്തുകയായിരുന്നു. ഭർത്താവിനെ കൊണ്ടുപോകുന്നത് തടയാൻ ശ്രമിച്ച ഗൗരവിന്റെ ഭാര്യ അഞ്ജലിയുടെ വയറ്റിൽ എസ്.ഐ ചവിട്ടിയെന്നാണ് കുടുംബത്തിന്റെ പരാതി.

ചവിട്ടേറ്റ് വീണ അഞ്ജലിയെ കഠിനമായ വേദനയെ തുടർന്ന് ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ ആൺകുഞ്ഞിന് ജന്മം നൽകിയെങ്കിലും അഞ്ജലിയുടെ ആരോഗ്യനില വഷളാവുകയും തുടർന്ന് മരണം സംഭവിക്കുകയുമായിരുന്നു. കുഞ്ഞിനെ വിദഗ്ദ്ധ ചികിത്സയ്ക്കായി ആഗ്രയിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.