അശ്ലീല ഉള്ളടക്കം; അഞ്ച് ഒടിടി പ്ലാറ്റ്‌ഫോമുകളെ നിരോധിച്ച് വാർത്താ വിതരണ മന്ത്രാലയം

  1. Home
  2. National

അശ്ലീല ഉള്ളടക്കം; അഞ്ച് ഒടിടി പ്ലാറ്റ്‌ഫോമുകളെ നിരോധിച്ച് വാർത്താ വിതരണ മന്ത്രാലയം

image


അശ്ലീല ഉള്ളടക്കം സംപ്രേഷണം ചെയ്തതിന് അഞ്ച് ഒടിടി പ്ലാറ്റ്‌ഫോമുകളെ നിരോധിച്ച നിരോധിച്ച്  വാർത്താ വിതരണ മന്ത്രാലയം . മൂഡ്എക്‌സ് വിഐപി, കോയൽ പ്ലേപ്രോ, ഡിജിമൂവി പ്ലക്‌സ്, ഫീൽ, ജുഗ എന്നീ പ്ലാറ്റ്‌ഫോമുകളെയാണ് നിരോധിച്ചത്. 

ഐടി ചട്ടങ്ങൾ അനുസരിച്ച് ഇത്തരം പ്ലാറ്റ്‌ഫോമുകളിലേക്കുള്ള പ്രവേശനം തടയാൻ സർക്കാരിന് ഇന്റർനെറ്റ് സേവന ദാതാക്കൾക്ക് നിർദ്ദേശം നൽകാം. ഐടി ആക്ടിന്റെ സെക്ഷൻ 69എ പ്രകാരം ഓൺലൈൻ ഉള്ളടക്കങ്ങൾ തടയാൻ കേന്ദ്രത്തിന് അധികാരമുണ്ട്. കഴിഞ്ഞവർഷം 25 ആപ്പുകൾക്കെതിരെയാണ്  കേന്ദ്രം നടപടി എടുത്തത്

ഒടിടി പ്ലാറ്റ്‌ഫോമുകളിലെ ഉള്ളടക്കം ഇന്ത്യൻ നിയമങ്ങളുടെ ഗുരുതരമായ ലംഘനം ആണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഔദ്യോഗിക അറിയിപ്പുകളോട് പ്രതികരിക്കാത്ത സാഹചര്യത്തിൽ നിയമവിരുദ്ധമായ ഉള്ളടക്കം നീക്കം ചെയ്യാൻ സർക്കാരിനെ അധികാരപ്പെടുത്തുന്ന ഐടി ആക്ടിലെ സെക്ഷൻ 79(3)(ബി) പ്രകാരമാണ് മന്ത്രാലയം നടപടി സ്വീകരിച്ചത്. ആഭ്യന്തര മന്ത്രാലയം, വനിതാ ശിശു വികസന മന്ത്രാലയം അടക്കമുള്ള വകുപ്പുകളുമായും വിദഗ്ധരുമായും ചർച്ചകൾ നടത്തിയ ശേഷമാണ് തീരുമാനം കൈക്കൊണ്ടത്