പ്രധാനമന്ത്രി ആവാസ് യോജന;വീടുകളിൽ ലോഗോ നിർബന്ധം; തീരുമാനം പുനഃപരിശോധിക്കില്ലെന്ന് കേന്ദ്രം

  1. Home
  2. National

പ്രധാനമന്ത്രി ആവാസ് യോജന;വീടുകളിൽ ലോഗോ നിർബന്ധം; തീരുമാനം പുനഃപരിശോധിക്കില്ലെന്ന് കേന്ദ്രം

image


പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം നിർമിക്കുന്ന എല്ലാ വീടുകളിലും പദ്ധതിയുടെ ലോഗോയും ഗുണഭോക്തൃ വിവരങ്ങളും സ്ഥിരമായി പ്രദർശിപ്പിക്കണമെന്ന തീരുമാനത്തിൽ മാറ്റമില്ലെന്ന് കേന്ദ്ര സർക്കാർ. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ഗുണഭോക്താക്കളുടെ സ്വകാര്യതയെക്കുറിച്ച് ഉന്നയിച്ച ആശങ്കകൾ പരിഗണിക്കാതെയാണ് കേന്ദ്രത്തിന്റെ നിലപാട്.പദ്ധതിയുടെ സുതാര്യതയും ആധികാരികതയും ഉറപ്പാക്കുന്നതിനാണ് ബ്രാൻഡിങ് നിർബന്ധമാക്കിയതെന്നാണ് കേന്ദ്ര സർക്കാരിന്റെ വിശദീകരണം.

എന്നാൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളുടെ വീടുകൾ സർക്കാർ പ്രചാരണത്തിനുള്ള പരസ്യ ഇടങ്ങളാക്കി മാറ്റുന്നതിലൂടെ ക്ഷേമ പദ്ധതിയുടെ സുതാര്യത ഉറപ്പാക്കാനാകില്ലെന്ന് രാജ്യസഭാംഗം ജോൺ ബ്രിട്ടാസ് വിമർശിച്ചു.ഗുണഭോക്താക്കളുടെ അന്തസിനും സ്വകാര്യതയ്ക്കുമാണ് സർക്കാർ ബ്രാൻഡിങ്ങിനേക്കാൾ മുൻഗണന നൽകേണ്ടതെന്നും പൗരന്മാരെ രാഷ്ട്രീയ പരസ്യ ഉപകരണങ്ങളാക്കി മാറ്റിയല്ല ക്ഷേമം നടപ്പാക്കേണ്ടതെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു.പിഎംഎവൈ 2.0 നടപ്പാക്കലിനെ രാഷ്ട്രീയവൽക്കരിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചതായാണ് അവരുടെ മറുപടി വ്യക്തമാക്കുന്നതെന്നും ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു. കരാറിൽ ഒപ്പുവെക്കാത്തതിന് കേരളത്തെ കേന്ദ്രം കുറ്റപ്പെടുത്തിയതായും ജോൺ ബ്രിട്ടാസ് പറഞ്ഞു