മുൻ‌കൂറായി പണം വാങ്ങി ചിത്രത്തിൽ നിന്ന് പിന്മാറി; സിമ്പുവിനെതിരെ പരാതിയുമായി നിർമാതാവ്

  1. Home
  2. National

മുൻ‌കൂറായി പണം വാങ്ങി ചിത്രത്തിൽ നിന്ന് പിന്മാറി; സിമ്പുവിനെതിരെ പരാതിയുമായി നിർമാതാവ്

simbu


തമിഴ് നടൻ സിമ്പുവിനെതിരെ പരാതിയുമായി നിർമാതാവ് ഇഷാരി കെ ഗണേഷ്. 'കൊറോണ കുമാർ' എന്ന ചിത്രത്തിൽ അഭിനയിക്കുന്നതിനായി സിമ്പു മുൻ‌കൂറായി പണം കൈപ്പറ്റിയെങ്കിലും പിന്നീട് പിന്മാറിയെന്ന് നിർമാതാവ് ആരോപിക്കുന്നു. പ്രൊഡ്യൂസേഴ്സ് കൗൺസിലിലാണ് ഇഷാരി കെ ഗണേഷ് പരാതി നൽകിയിരിക്കുന്നത്.

മുൻകൂറായി വാങ്ങിയ പണം തിരികെ നൽകുന്നതുവരെയോ അതേ പ്രൊഡക്ഷൻ്റെ ബാനറിൽ പുതിയ സിനിമ ചെയ്യുന്നതുവരെയോ സിമ്പു മറ്റ് പ്രോജക്ടുകളിൽ അഭിനയിക്കുന്നത് തടയണം എന്ന് ഇഷാരി ​ഗണേഷ് പരാതിയിൽ പറയുന്നു. കഴിഞ്ഞ കുറച്ചുനാളുകളായി ഇരുവർക്കുമിടയിൽ പ്രശ്നങ്ങളുണ്ടെന്നാണ് വിവരങ്ങൾ.

കമൽഹാസൻ നായകനാകുന്ന തഗ് ലൈഫിലാണ് സിമ്പു ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മുപ്പത്തിയാറു വർഷത്തെ ഇടവേളയ്ക്ക് ശേഷം കമൽഹാസനെ നായകനാക്കി മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രമാണ് തഗ് ലൈഫ്. രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ.മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിര്‍മാണം.