ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നു; റിലീസിന് മുൻപേ സിനിമയ്ക്കെതിരെ പ്രതിഷേധവുമായി ബജ്‌റംഗ്‍ദള്‍

  1. Home
  2. National

ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നു; റിലീസിന് മുൻപേ സിനിമയ്ക്കെതിരെ പ്രതിഷേധവുമായി ബജ്‌റംഗ്‍ദള്‍

BAJRANG DAL


ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ച് 'ദി ക്രിയേറ്റർ-സർജൻഹർ' എന്ന സിനിമയ്‌ക്കെതിരെ പ്രതിഷേധിച്ച് ബജ്‌റംഗ്ദൾ പ്രവർത്തകർ. ഗുജറാത്ത് അഹമ്മദാബാദിലെ മൾട്ടിപ്ലക്‌സിന് പുറത്ത് വെച്ചായിരുന്നു മെയ് 26ന് റിലീസ് ചെയ്യാനിരിക്കുന്ന സിനിമയ്ക്കെതിരെ 'ജയ് ശ്രീറാം' മുദ്രാവാക്യം മുഴക്കി പ്രവർത്തകർ പ്രതിഷേധിച്ചത്. പ്രവീണ്‍ ഹിംഗോനിയ സംവിധാനം ചെയ്യുന്ന 'ദി ക്രിയേറ്റർ-സർജൻഹർ' എന്ന സിനിമ ടോട്ടല്‍ ഇവന്റ് കോര്‍പറേഷന്റെ ബാനറില്‍ രാജേഷ് കരാട്ടെ ഗുരുജിയാണ് ചിത്രം നിര്‍മിച്ചത്.

പ്രതിഷേധങ്ങളെ ഭയമില്ലെന്ന് നിർമ്മാതാവ് രാജേഷ് കരാട്ടെ ഗുരുജി പ്രതികരിച്ചു. "ലോകം മാറുമെന്ന് കാണിക്കാനാണ് ഞങ്ങൾ ശ്രമിച്ചത്. ഒരു ഭീഷണിയെയും ഞാൻ ഭയക്കുന്നില്ല. അവർ അവരുടെ മതത്തെ സ്നേഹിക്കുന്നു. അതില്‍ എനിക്ക് ഒന്നും ചെയ്യാനില്ല. കലാപമോ അക്രമമോ ഉണ്ടാക്കരുതെന്ന് എല്ലാ മതങ്ങളോടും ഞാൻ അഭ്യർഥിക്കുന്നു. മതം സംരക്ഷിക്കാൻ നിങ്ങൾ എന്തിനാണ് ഒരാളെ കൊല്ലുന്നത്? വ്യക്തിയെ സംരക്ഷിക്കുക. നിങ്ങൾക്ക് നിങ്ങളുടെ കുടുംബത്തെ നഷ്ടപ്പെടുത്തണോ?" എന്ന് അദ്ദേഹം ചോദിച്ചു.