ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യത്തിന്റെ പ്രതിഷേധ മാർച്ച്; ഡൽഹിയിൽ എം.പിമാരെ തടഞ്ഞു

  1. Home
  2. National

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യത്തിന്റെ പ്രതിഷേധ മാർച്ച്; ഡൽഹിയിൽ എം.പിമാരെ തടഞ്ഞു

delhi protest


ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യത്തിലെ പ്രതിപക്ഷ എം.പിമാർ രാജ്യതലസ്ഥാനത്ത് നടത്തിയ പ്രതിഷേധ മാർച്ച് പോലീസ് തടഞ്ഞു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിൽ നടന്ന ഉച്ചഭക്ഷണ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് നേതാക്കൾ ജന്തർ മന്തറിലേക്ക് മാർച്ച് നടത്തിയത്. രാജ്യത്ത് ജനാധിപത്യം നശിപ്പിക്കപ്പെടുകയാണെന്നും തെരഞ്ഞെടുപ്പ് ക്രമക്കേടുകൾ ജനങ്ങളിലേക്ക് എത്തിക്കുമെന്നും ഖാർഗെ വ്യക്തമാക്കി.

രാജ്യത്തെ ജനാധിപത്യം പൂർണ്ണമായും തകർക്കപ്പെട്ടതായി മാർച്ചിനിടെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു. പ്രതിഷേധത്തെ തുടർന്ന് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവർക്കെതിരെ ഡൽഹി പോലീസ് കേസെടുത്തിട്ടുണ്ട്. എഫ്.ഐ.ആറുകളെ ഭയപ്പെടുന്നില്ലെന്ന് കെ.സി. വേണുഗോപാൽ ഉൾപ്പെടെയുള്ള നേതാക്കൾ വ്യക്തമാക്കി. പ്രതിഷേധം ശക്തമായതോടെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിന് മുന്നിലും ജന്തർ മന്തറിലേക്കുള്ള വഴികളിലും ഡൽഹി പോലീസ് വൻ സുരക്ഷാ സന്നാഹവും ബാരിക്കേഡുകളും ഏർപ്പെടുത്തി.