ഡൽഹിയിലെ പ്രക്ഷോഭം; വിമാന ടിക്കറ്റ് നിരക്ക് ഇരട്ടിയായി, ട്രെയിനുകളും മെട്രോ സ്റ്റേഷനുകളും അടച്ചു

  1. Home
  2. National

ഡൽഹിയിലെ പ്രക്ഷോഭം; വിമാന ടിക്കറ്റ് നിരക്ക് ഇരട്ടിയായി, ട്രെയിനുകളും മെട്രോ സ്റ്റേഷനുകളും അടച്ചു

flight


കോക്രോച്ചസ് ജനതാ പാർട്ടിയുടെ പ്രക്ഷോഭത്തെത്തുടർന്ന് ഡൽഹിയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നതായി റിപ്പോർട്ട്. യാത്രക്കാരുടെ എണ്ണം വർധിച്ചതോടെ ചില റൂട്ടുകളിൽ ടിക്കറ്റ് നിരക്ക് ഇരട്ടിയായെന്നാണ് വിവരം.

പ്രക്ഷോഭം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഡൽഹിയിലേക്കുള്ള നിരവധി ട്രെയിനുകൾ റദ്ദാക്കിയതായും 45 മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടതായും റിപ്പോർട്ടിൽ പറയുന്നു. ഗതാഗത നിയന്ത്രണങ്ങളും വിമാന ടിക്കറ്റുകളുടെ ആവശ്യകത വർധിച്ചതുമാണ് നിരക്ക് ഉയരാൻ കാരണമായതെന്നാണ് വിലയിരുത്തൽ.

ശനിയാഴ്ച വാരാണസിയിൽനിന്ന് ഡൽഹിയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് 14,000 രൂപ വരെയും അമൃത്സറിൽനിന്നുള്ള നിരക്ക് 8,000 രൂപ വരെയും ഉയർന്നു. ലുധിയാനയിൽനിന്നുള്ള ടിക്കറ്റ് നിരക്ക് 12,987 രൂപ വരെ എത്തിയെങ്കിലും വൈകിട്ടോടെ 4,301 രൂപയായി കുറഞ്ഞു.

പ്രക്ഷോഭം തുടരുകയാണെങ്കിൽ വിമാന ടിക്കറ്റ് നിരക്ക് ഇനിയും ഉയർന്നേക്കാമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ. തിങ്കളാഴ്ച നവരാത്രി ആഘോഷങ്ങൾ ആരംഭിക്കാനിരിക്കെയാണ് ഡൽഹിയിൽ പ്രക്ഷോഭവും ഗതാഗത നിയന്ത്രണങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നത്.