കുടത്തിനുള്ളിൽ തലയിട്ടു; കുടം പുള്ളി പുലിയുടെ തലയിലായി; നെട്ടൊട്ടമൊടി പുലി.. ഒടുവിൽ ?

  1. Home
  2. National

കുടത്തിനുള്ളിൽ തലയിട്ടു; കുടം പുള്ളി പുലിയുടെ തലയിലായി; നെട്ടൊട്ടമൊടി പുലി.. ഒടുവിൽ ?

PULLIPULI


മഹാരാഷ്ട്രയിലെ ധുലെ ജില്ലയില്‍ കുടത്തിനകത്ത് തല കുടുങ്ങിയ പുലിയെ രക്ഷപ്പെടുത്തി. കഴുത്തില്‍ കുടുങ്ങിയ കുടവുമായി അഞ്ച് മണിക്കൂറോളം പുലി ഓടിയത് ധുലെയിലെ ശിവാര ഗ്രാമത്തില്‍ പരിഭ്രാന്തി പരത്തിയിരുന്നു. ഇതിന് പിന്നാലെ മയക്കുവെടിവെച്ച്  പിടികൂടിയ ശേഷം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കുടം അറുത്തുമാറ്റിയാണ് പുലിയെ രക്ഷപ്പെടുത്തിയത്.

അലുമിനിയം കലം എങ്ങനെ പുലിയുടെ തലയിൽ കുടുങ്ങിയെന്ന അത്ഭുതം, ആശങ്കയ്ക്ക് വഴിമാറിയ കാഴ്ചയായിരുന്നു കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ ഈ ചെറുഗ്രാമത്തിലുണ്ടായത്. ഗ്രാമത്തിൽ പുലിയിറങ്ങിയെന്ന് പരിഭ്രാന്തിക്ക് പിന്നാലെയാണ് തലയിൽ കുടുങ്ങിയ ലോഹ കുടവുമായി ഗ്രാമവാസികളെ പുലി മുൾമുനയിൽ നിർത്തിയത്. 

രാജ്യത്തെ പുലികളുടെ എണ്ണത്തിൽ എട്ട് ശതമാനം വർധനയുണ്ടായെന്ന കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ കണക്കുകൾ പുറത്ത് വന്ന് ഏറെ നാളുകൾ കഴിയും മുൻപാണ് ധുലെയിലെ സംഭവമെന്നതാണ് ശ്രദ്ധേയം.