ബിഹാറിൽ പരീക്ഷാ ചോദ്യപേപ്പറും ഉത്തരക്കടലാസും മഴവെള്ളത്തിൽ ഒഴുകിനടന്ന നിലയിൽ
ബിഹാറിലെ ബക്‌സർ ജില്ലയിൽ പരീക്ഷാ കേന്ദ്രത്തിന് പുറത്തായി ചോദ്യപേപ്പറുകളും ഉത്തരക്കടലാസുകളും മഴവെള്ളത്തിൽ ഒഴുകുന്ന നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. 9, 10, 12 ക്ലാസുകളിലെ ത്രൈമാസ പരീക്ഷാ സാമഗ്രികളാണ് വെള്ളത്തിൽ കിടന്നത്.
ബിഹാർ സ്കൂൾ പരീക്ഷാ ബോർഡ് വിതരണം ചെയ്ത ചോദ്യപേപ്പർ കെട്ടുകളും ഉത്തരക്കടലാസുകളും സുരക്ഷിതമല്ലാത്ത രീതിയിൽ കൈകാര്യം ചെയ്തതാണെന്ന ആശങ്കയാണ് സംഭവം സൃഷ്ടിച്ചത്. ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും വിമർശനങ്ങൾക്ക് ഇടയാക്കുകയും ചെയ്തു.
എന്നാൽ ജില്ലാ വിദ്യാഭ്യാസ ഉദ്യോഗസ്ഥർ സംഭവത്തെ നിഷേധിച്ചിട്ടുണ്ട്. പാക്കറ്റുകൾ പൂർണമായി സീൽ ചെയ്ത നിലയിലായിരുന്നുവെന്നും രേഖകൾക്ക് കേടുപാടില്ലെന്നും പരീക്ഷകൾ ഷെഡ്യൂൾ പ്രകാരം തന്നെ നടന്നതായും അവർ അറിയിച്ചു.ഏകദേശം 167 സ്‌കൂളുകളിൽ നിന്നുള്ള ചോദ്യപേപ്പറുകളും ഉത്തരകടലാസുകളും എന്നാണ് വിവരം. സംഭവത്തിൽ ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടു
