യുഎസ് വ്യാപാര കരാരില്‍ കര്‍ഷകരെ കുരുതി കൊടുത്തെന്ന് രാഹുല്‍ ഗാന്ധി
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഭീഷണിപ്പെടുത്താന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 'എപ്സ്റ്റീന്‍ ഫയലുകള്‍' ഉപയോഗിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യന്‍ കര്‍ഷകരെ പ്രതികൂലമായി ബാധിക്കുന്ന തരത്തിലുള്ള ഒരു വ്യാപാര കരാറില്‍ ഒപ്പുവച്ചതിന് പിന്നില്‍ ഈ ഭീഷണിയാണെന്നും രാഹുല്‍ ഗാന്ധി കണ്ണൂരില്‍ ആരോപിച്ചു. എപ്സ്റ്റീന്‍ സീക്രട്ട് ഫയലുകളിലെ വിവരങ്ങള്‍ പുറത്തുവിടുമെന്ന് ഭയം കൊണ്ടാണ് പാര്‍ലമെന്റില്‍ തന്റെ പ്രസംഗം തടഞ്ഞതെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ചോദിക്കാനും ചര്‍ച്ചകള്‍ക്കും അവസരം നിഷേധിക്കുന്നു. നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് മറുപടി നല്‍കാന്‍ പോലും പ്രതിപക്ഷ നേതാവിന് അവസരം നിഷേധിക്കുന്നു എന്നും ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ ഗാന്ധി എപ്സ്റ്റീന്‍ ഫയലുകളെ കുറിച്ച് പരാമര്‍ശിച്ചത്. പേരാവൂര്‍ തുണ്ടിയില്‍ പാരീഷ്ഹാളില്‍ നടന്ന കര്‍ഷക സംവാദത്തില്‍ പങ്കെടുത്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം.
