രാജ്യത്ത് 'ചീറ്റ' മാത്രം പോര, പ്രധാന പ്രശ്‌നങ്ങളിൽ ശ്രദ്ധിക്കുന്നില്ല: മോദിയോട് രാഹുൽ ഗാന്ധി

  1. Home
  2. National

രാജ്യത്ത് 'ചീറ്റ' മാത്രം പോര, പ്രധാന പ്രശ്‌നങ്ങളിൽ ശ്രദ്ധിക്കുന്നില്ല: മോദിയോട് രാഹുൽ ഗാന്ധി

rahul modi


ചീറ്റകളെ മാത്രം പോരെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തൊഴിലില്ലായ്മയും വിലക്കയറ്റവുമാണ് രാജ്യം നേരിടുന്ന പ്രധാന പ്രശ്‌നങ്ങൾ. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതൊന്നും കാണാതെ ചീറ്റയ്‌ക്കൊപ്പം ഫോട്ടോയെടുക്കുന്നു. ചീറ്റകളെ കൊണ്ടുവന്നതിൽ തനിക്ക് സന്തോഷമുണ്ടെന്നും എന്നാൽ ചീറ്റയ്‌ക്കൊപ്പം രാജ്യത്തെ പ്രശ്‌നങ്ങളും കാണണമെന്ന് രാഹുൽ ഗാന്ധി ആലപ്പുഴയിൽ പറഞ്ഞു. അതേസമയം 72-ാം ജന്മദിനം ആഘോഷിച്ച  പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരത്തെ രാഹുൽ ഗാന്ധി ആശംസകൾ നേർന്നിരുന്നു.

തൊഴിലില്ലായ്മ വിഷയത്തിൽ വിവിധ പ്രഫഷനൽ കോഴ്‌സുകൾ പഠിച്ച യുവജനങ്ങളുമായി രാഹുൽ ഗാന്ധി സംവാദം നടത്തി. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി കായംകുളത്ത് എത്തിയപ്പോഴായിരുന്നു സംവാദം സംഘടിപ്പിച്ചത്.