ക്രിമിനൽ മന്ത്രിയായ ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് രാഹുൽ ഗാന്ധി

  1. Home
  2. National

ക്രിമിനൽ മന്ത്രിയായ ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് രാഹുൽ ഗാന്ധി

image


നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ പ്രതിഷേധിച്ച വിദ്യാർഥികൾക്കുനേരെ സുരക്ഷാ ഉദ്യോഗസ്ഥർ പെല്ലറ്റ് ഗൺ ഉപയോഗിച്ച സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ക്രിമിനൽ മന്ത്രിയാണെന്നും അദ്ദേഹത്തെ തൽസ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.രാജ്യത്തെ പരീക്ഷ ക്രമക്കേടുകൾക്കെതിരായ പ്രതിഷേധത്തിനിടെ പരിക്കേറ്റ വിദ്യാർഥിക്കൊപ്പം വാർത്താ സമ്മേളനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം തകരുന്നതിന്റെ പ്രതീകമാണ് ധർമേന്ദ്ര പ്രധാൻ. ആയിരക്കണക്കിന് ആളുകളെ തെരുവിലിറക്കിയത് അദ്ദേഹമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർഥികൾക്കുനേരെ പോലീസ് ബലപ്രയോഗമാണ് നടന്നതെന്നും അദേഹം പറഞ്ഞു.പ്രതിഷേധത്തിനിടെ പരിക്കേറ്റ 19 വയസ്സുകാരനായ സാഹിൽ എന്ന വിദ്യാർഥിയെ അരികിൽനിർത്തിയാണ് രാഹുൽ ഗാന്ധി മാധ്യമങ്ങളെ കണ്ടത്. ദേശീയ പതാകയേന്തി സമാധാനപരമായി പ്രതിഷേധിക്കുകയായിരുന്ന സാഹിലിന്റെ കണ്ണിനാണ് പെല്ലറ്റ് തറച്ച് ഗുരുതരമായി പരിക്കേറ്റത്. സാഹിലിന്റെ കണ്ണിന്റെ കാഴ്ച തിരിച്ചുകിട്ടുമോ എന്ന കാര്യത്തിൽ ഡോക്ടർമാർക്കുപോലും ഉറപ്പില്ലെന്ന് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു