തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട തൃണമൂല്‍ കോണ്‍ഗ്രസിനു പിന്തുണയുമായി രാഹുല്‍ ഗാന്ധി
തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട തൃണമൂല്‍ കോണ്‍ഗ്രസിനു പിന്തുണയുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. മമതയുടെ തോല്‍വിയില്‍ ആഹ്ലാദിക്കുന്നവര്‍ സങ്കുചിത രാഷ്ടീയം ഉപേക്ഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ബംഗാള്‍, അസം നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയ വന്‍വിജയം ജനാധിപത്യത്തെ തകര്‍ക്കാനുള്ള ചുവടുവെപ്പാണെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. പ്രതിസന്ധിയെ ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയുടെ പ്രശ്‌നമായി കാണാതെ ഇന്ത്യയുടെ നിലനില്‍പ്പിന്റ പ്രശ്‌നമായി കാണണമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
