ഡൽഹിയിൽ മണിക്കൂറുകൾ നീണ്ട പ്രതിഷേധത്തിനൊടുവിൽ രാഹുൽ ഗാന്ധിയെയും പ്രിയങ്കയെയും പോലീസ് അറസ്റ്റ് ചെയ്ത് നീക്കി

  1. Home
  2. National

ഡൽഹിയിൽ മണിക്കൂറുകൾ നീണ്ട പ്രതിഷേധത്തിനൊടുവിൽ രാഹുൽ ഗാന്ധിയെയും പ്രിയങ്കയെയും പോലീസ് അറസ്റ്റ് ചെയ്ത് നീക്കി

rahul gandhi


തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് ഇന്ത്യ (INDIA) സഖ്യം നടത്തിയ പ്രതിഷേധ മാർച്ചിനൊടുവിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ എന്നിവരടങ്ങുന്ന നേതാക്കളെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

രാവിലെ ആരംഭിച്ച പ്രതിഷേധം പാർലമെന്റ് സ്ട്രീറ്റിൽ പൂർണ്ണ സ്തംഭനാവസ്ഥ സൃഷ്ടിക്കുകയും പിന്നീട് ആകാശവാണി ഭവനിൽ ഒമ്പത് മണിക്കൂറിലേറെ നീണ്ട കുത്തിയിരിപ്പ് സമരമായി മാറുകയും ചെയ്തിരുന്നു. രാഹുലിന് ചുറ്റും പ്രവർത്തകർ പ്രതിരോധ വലയം തീർത്തുവെങ്കിലും രാത്രി 7:45 ഓടെ പോലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

തിരഞ്ഞെടുപ്പ് കമ്മീഷനെ നേരിൽ കാണാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലായിരുന്നു പ്രതിപക്ഷം. എന്നാൽ ഉടനടി കൂടിക്കാഴ്ചയ്ക്ക് തയ്യാറാകാതിരുന്ന കമ്മിഷൻ, ഒരാഴ്ചയ്ക്ക് ശേഷം സമയം അനുവദിക്കാമെന്ന് അറിയിക്കുകയായിരുന്നു. ഇതിനിടെ സമരം അവസാനിപ്പിക്കാൻ സർക്കാർ പ്രതിനിധികൾ പ്രിയങ്ക ഗാന്ധിയുമായി ചർച്ച നടത്തിയെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. തുടർന്ന് സമരം തുടരാൻ അനുവദിക്കില്ലെന്ന് അറിയിച്ച പോലീസ് നേതാക്കളെ നിർബന്ധപൂർവ്വം അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.