ലോകകപ്പ് തോല്‍വിയില്‍ പ്രധാനമന്ത്രിയെ പരിഹസിച്ച രാഹുല്‍ മാപ്പ് പറയണം; രവിശങ്കര്‍ പ്രസാദ്

  1. Home
  2. National

ലോകകപ്പ് തോല്‍വിയില്‍ പ്രധാനമന്ത്രിയെ പരിഹസിച്ച രാഹുല്‍ മാപ്പ് പറയണം; രവിശങ്കര്‍ പ്രസാദ്

rahul


ലോകകപ്പ് തോല്‍വിയില്‍ പ്രധാനമന്ത്രിയെ പരിഹസിച്ച രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് ബിജെപി എംപിയും മുന്‍ കേന്ദ്ര മന്ത്രിയുമായ രവിശങ്കര്‍ പ്രസാദ്. രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ തെറ്റാണ്. എന്താണ് രാഹുലിന് സംഭവിക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി. ഇന്ത്യ നന്നായി കളിക്കുമ്പോള്‍ ദുശ്ശകുനം സ്റ്റേഡിയത്തിലെത്തിയെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം.

രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് പ്രചാരണറാലിക്കിടിയിലാണ് രാഹുല്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ചത്. ഫൈനല്‍ കാണാന്‍ പ്രധാനമന്ത്രി എത്തിയതിനെതിരെ സാമൂഹികമാധ്യമങ്ങളില്‍ നിരവധി ട്രോളുകളും പ്രചരിച്ചിരുന്നു. മത്സരത്തിന് ശേഷം ഇന്ത്യന്‍ താരങ്ങളെ പ്രധാനമന്ത്രി ആശ്വസിപ്പിക്കുന്ന ദൃശ്യങ്ങളും ചര്‍ച്ചയായി. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയെയും വിരാട് കോഹ്ലിയെയും പ്രധാനമന്ത്രി ആശ്വസിപ്പിച്ചിരുന്നു.

ഏകദിന ലോകകപ്പില്‍ തുടര്‍ച്ചയായി 10 മത്സരങ്ങള്‍ വിജയിച്ചാണ് ഇന്ത്യ ഫൈനലിനെത്തിയത്. പക്ഷേ കലാശപ്പോരില്‍ ഓസ്‌ട്രേലിയയോട് ഇന്ത്യ കീഴടങ്ങി. ആറ് വിക്കറ്റിനായിരുന്നു ഇന്ത്യന്‍ തോല്‍വി.