മോദിക്കെതിരായ അപകീർത്തി പരാമർശം: രാഹുൽ ഗാന്ധിയുടെ ഹർജി തള്ള
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ അപകീർത്തി പരാമർശത്തിൽ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധി നൽകിയ ഹർജി ബോംബെ ഹൈക്കോടതി തള്ളി. പ്രധാനമന്ത്രിയെ 'കള്ളന്മാരുടെ തലവൻ' എന്ന് വിശേഷിപ്പിച്ചതിനെതിരെയാണ് കേസ്.2018ൽ രാജസ്ഥാനിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു കേസിനാസ്പദമായ പരാമർശം. പ്രധാനമന്ത്രിയെ അധിക്ഷേപിച്ചതിലൂടെ ബി.ജെ.പി പ്രവർത്തകരുടെയും അപകീർത്തിക്കിടയായെന്ന പരാതിക്കാരന്റെ വാദം കണക്കിലെടുത്താണ് ബോംബെ ഹൈക്കോടതി ഹർജി തള്ളിയത്.
