രാഹുൽ രാജീവ് ഗാന്ധിയെക്കാൾ കൂടുതൽ ബുദ്ധിമാനും തന്ത്രശാലിയും, ഭാവി പ്രധാനമന്ത്രിക്കുള്ള എല്ലാ ഗുണങ്ങളുമുണ്ട്; സാം പിത്രോദ

  1. Home
  2. National

രാഹുൽ രാജീവ് ഗാന്ധിയെക്കാൾ കൂടുതൽ ബുദ്ധിമാനും തന്ത്രശാലിയും, ഭാവി പ്രധാനമന്ത്രിക്കുള്ള എല്ലാ ഗുണങ്ങളുമുണ്ട്; സാം പിത്രോദ

rahul


രാജീവ് ഗാന്ധിയുമായി താരതമ്യംചെയ്യുമ്പോൾ രാഹുൽഗാന്ധി കൂടുതൽ ബുദ്ധിജീവിയും തന്ത്രശാലിയുമാണെന്ന് കോൺഗ്രസ് ഓവർസീസ് അധ്യക്ഷൻ സാം പിത്രോദ പറഞ്ഞു. രണ്ടുപേരും ഇന്ത്യയെന്ന ആശയത്തിന്റെ സംരക്ഷകരാണ്. രാഹുലിന് ഭാവിപ്രധാനമന്ത്രിക്കുള്ള എല്ലാ ഗുണങ്ങളുമുണ്ട്. രാഹുൽ കൂടുതൽ ബുദ്ധിജീവിയും ചിന്തകനുമാണ്. രാജീവ് കൂടുതൽ കർമനിരതനും. രാഹുലിന്റെ പ്രതിച്ഛായ ഒടുവിൽ അദ്ദേഹത്തിന്റെ വഴിയിലൂടെയാണ് വരുന്നത്. രണ്ട് ഭാരത് ജോഡോ യാത്രകൾ അതിന് സഹായിച്ചു. ആ പ്രതിച്ഛായ തകർക്കാൻ കോടിക്കണക്കിന് രൂപ ചെലവഴിച്ച് സംഘടിതമായിനടത്തിയ ശ്രമങ്ങളെ രാഹുൽ അതിജീവിച്ചു.

ഒരു വ്യക്തി, അവന്റെ കുടുംബം, പാരമ്പര്യം, അവന്റെ പാർട്ടി, സ്വഭാവം എന്നിവയ്‌ക്കെതിരേയുള്ള നിരന്തര ആക്രമണം മോശമായ കാര്യമാണ്. വിദേശസന്ദർശനവേളയിൽ രാഹുൽഗാന്ധി ഇന്ത്യാസർക്കാരിനെ വിമർശിച്ചെന്ന ബി.ജെ.പി. വാദം വ്യാജമാണ്. ഈമാസം എട്ടുമുതൽ പത്തുവരെയുള്ള രാഹുലിന്റെ അമേരിക്ക സന്ദർശനം ഔദ്യോഗികമല്ല -പിത്രോദ പറഞ്ഞു.