പ്രണയാഭ്യർത്ഥന നിരസിച്ചു; കർണാടകയിൽ 20കാരിയെ കുത്തിക്കൊന്നു
കർണാടക ഹുബ്ബള്ളിയിൽ 20കാരിയെ കുത്തിക്കൊന്നു. പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്നാണ് യുവതിയെ കുത്തിക്കൊലപ്പെടുത്തിയത്. പ്രതി ഗിരീഷ് സാവന്തിനെ പൊലീസ് പിടികൂടി. വീട്ടിൽ അതിക്രമിച്ച് കയറിയാണ് കൃത്യം നടത്തിയത്. അഞ്ജലിയെന്ന വിദ്യാർഥിയാണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞദിവസം പ്രതി വിദ്യാർഥിനിയോട് പ്രണയാഭ്യർത്ഥന നടത്തിയിരുന്നു. എന്നാൽ വിദ്യാർഥിനി ഇത് നിരസിച്ചു. ഇതിന് ശേഷം വിദ്യർഥിനിയെ പ്രതി ശല്യപ്പെടുത്തിയിരുന്നുവെന്ന് പൊലീസ് പറയുന്നു. വിദ്യാർഥിനിയുടെ ബന്ധുക്കൾ വിഷയത്തിൽ ഇടപെടുകയും ശല്യം ചെയ്താൽ പൊലീസിൽ പരാതി നൽകുമെന്ന് മുന്നറിയിപ്പും നൽകിയിരുന്നു.