എൽപിജി സിലിണ്ടർ ബുക്കിങ് നിയന്ത്രണത്തിൽ ഇളവ്

  1. Home
  2. National

എൽപിജി സിലിണ്ടർ ബുക്കിങ് നിയന്ത്രണത്തിൽ ഇളവ്

lpg-price-hike


പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പാചകവാതക സിലിണ്ടർ ബുക്ക് ചെയ്യാൻ ഗാർഹിക ഉപഭോക്താക്കൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണത്തിൽ ഇളവു വരുത്തി കേന്ദ്ര സർക്കാർ. ഇനി നഗര-ഗ്രാമ വ്യത്യാസമില്ലാതെ എല്ലാ ഗാർഹിക ഉപഭോക്താക്കൾക്കും 25 ദിവസത്തെ ഇടവേളയിൽ എൽപിജി സിലിണ്ടർ റീഫിൽ ബുക്ക് ചെയ്യാം.

നേരത്തെ നഗരമേഖലകളിൽ 25 ദിവസവും ഗ്രാമീണ മേഖലകളിൽ 45 ദിവസവുമായിരുന്നു റീഫിൽ ബുക്കിങ്ങിനുള്ള ഇടവേള. പുതിയ തീരുമാനം അനുസരിച്ച് ഗ്രാമീണ മേഖലയിലെ ഉപഭോക്താക്കൾക്ക് 25 ദിവസം നേരത്തെ സിലിണ്ടർ ബുക്ക് ചെയ്യാനാകും.ഇന്ന് മുതൽ പുതുക്കിയ ഇളവ് പ്രാബല്യത്തിൽ വന്നതായി കേന്ദ്രമന്ത്രി സുരേഷ് ഗോപി സമൂഹമാധ്യമ കുറിപ്പിലൂടെ അറിയിച്ചു.