ടോൾ നീക്കംചെയ്യുന്നു; പകരം ഫാസ്റ്റാഗ് അധിഷ്ഠിത വാർഷിക പാസ്: 3,000 രൂപക്ക് 200 യാത്രകൾ
രാജ്യത്ത് ദേശീയപാതകളിൽ ഇനി ടോളില്ല. പകരം 3000 രൂപ വിലയുള്ള ഫാസ്റ്റ് ടാഗ് അധിഷ്ഠിത വാർഷിക പാസ് നടപ്പിലാക്കുമെന്ന് റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. ഓഗസ്റ്റ് 15 മുതലാണ് ഇത് പുറത്തിറങ്ങുക.
സ്വകാര്യ വാഹനങ്ങളിലാണ് ഈ പാസ് നടപ്പാക്കുക,ഇത് വാണിജ്യ വാഹനങ്ങൾക്കു ബാധകമല്ല. വാർഷിക പാസ് എടുത്ത തീയതി മുതൽ ഒരു വർഷം വരെ, അല്ലെങ്കിൽ 200 യാത്രകൾ വരെ പാസ് ഉപയോഗിക്കാം. ഇതിൽ ആദ്യം വരുന്നതാണു പരിഗണിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
വാർഷിക പാസ് നിലവിൽ വരുന്നതോടെ രാജ്യത്തുടനീളമുള്ള ദേശീയ പാതകളിലൂടെ സുഗമവും ചെലവു കുറഞ്ഞതുമായ യാത്ര സാധ്യമാകുമെന്നും, ആക്ടിവേഷനും പാസ് പുതുക്കുന്നതിനുമുള്ള ലിങ്ക് ഉടൻതന്നെ രാജ്മാർഗ് യാത്ര ആപ്പിലും നാഷനൽ ഹൈവേസ് അസോസിയേഷൻ ഓഫ് ഇന്ത്യ,, റോഡ് ട്രാൻസപോർട് ആൻഡ് ഹൈവേസ് മന്ത്രാലയം എന്നിവയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും ലഭ്യമാക്കുമെന്നും ഗഡ്കരി പറഞ്ഞു.
