അപകീർത്തി പരാമർശം; നടി രാഖി സാവന്ത് 11 ലക്ഷം രൂപ നൽകണം: മാനനഷ്ടക്കേസുമായി സമീർ വാങ്കഡെ

  1. Home
  2. National

അപകീർത്തി പരാമർശം; നടി രാഖി സാവന്ത് 11 ലക്ഷം രൂപ നൽകണം: മാനനഷ്ടക്കേസുമായി സമീർ വാങ്കഡെ

sameer-wankhede


നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ മുംബൈ മുൻ സോണൽ മേധാവി സമീർ വാങ്കഡെ നടി രാഖി സാവന്തിനെതിരെ മാനനഷ്ടക്കേസ് നൽകി. 
അപകീർത്തികരമായ പരാമർശത്തിനു നഷ്ടപരിഹാരമായി 11 ലക്ഷം രൂപ നൽകണമെന്നാണ് ആവശ്യം. വാങ്കഡെ മാധ്യമശ്രദ്ധ നേടാൻ ആഗ്രഹിക്കുന്നയാളാണെന്നും സെലിബ്രിറ്റികളെയാണ് അതിനായി ലക്ഷ്യം വയ്ക്കുന്നതെന്നുമുള്ള രാഖിയുടെ പ്രസ്താവനയ്ക്ക് എതിരെയാണ് കേസ്. 

2021ൽ ലഹരിക്കേസ് ആരോപിച്ച്, നടൻ ഷാറുഖ് ഖാന്റെ മകൻ ആര്യൻ ഖാനെ ആഡംബരക്കപ്പലിൽനിന്ന് അറസ്റ്റ് ചെയ്തത് സമീർ വാങ്കഡെയാണ്. പിന്നീട് ഇത് ഒത്തുതീർപ്പാക്കാനെന്ന പേരിൽ കൈക്കൂലി വാങ്ങിയെന്ന കേസും ഉയർന്നിരുന്നു. തുടർന്ന് ഇ.ഡിയും വാങ്കഡെക്കെതിരെ കേസെടുത്തിരുന്നു.