സന്ദേശ്ഖാലി കേസ്; സിബിഐ അന്വേഷണം ചോദ്യം ചെയ്തുള്ള ബംഗാൾ സർക്കാരിന്റെ അപ്പീൽ തള്ളി

  1. Home
  2. National

സന്ദേശ്ഖാലി കേസ്; സിബിഐ അന്വേഷണം ചോദ്യം ചെയ്തുള്ള ബംഗാൾ സർക്കാരിന്റെ അപ്പീൽ തള്ളി

sandhesh


സന്ദേശ്ഖാലി കേസിൽ സിബിഐ അന്വേഷണം ചോദ്യം ചെയ്തുള്ള ബംഗാൾ സർക്കാരിന്റെ അപ്പീൽ പരിഗണിക്കവെ സുപ്രധാന ചോദ്യവുമായി സുപ്രീംകോടതി. എന്തിനാണ് ഒരാളെ രക്ഷിക്കാൻ സർക്കാരിന് ഇത്ര താത്പര്യം എന്ന് ചോദിച്ച കോടതി ബംഗാൾ സർക്കാരിന്റെ അപ്പീൽ തള്ളുകയും ചെയ്തു.

ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് സംസ്ഥാനത്തിനുവേണ്ടി ഹാജരായ അഭിഭാഷകനോട് ചോദ്യം ചോദിച്ചത്. കൽക്കട്ട ഹൈക്കോടതി ഏപ്രിലിലാണ് ഷാജഹാൻ ഷെയ്ക്കിനെതിരായ കേസുകൾ ഹൈക്കോടതി സിബിഐക്ക് വിട്ടത്. സന്ദേശ്ഖാലി അതിക്രമമടക്കമുള്ള നാല്പതോളം കേസുകളിലാണ് ഷാജഹാൻ നേരെ അന്വേഷണം നടക്കുന്നത്. ഇതിനെതിരെയായിരുന്നു സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.