45 പവൻ സ്വർണം തിരികെ നൽകി മാതൃകയായി ശുചീകരണത്തൊഴിലാളി; ഒരു ലക്ഷം രൂപ സമ്മാനിച്ച് എം.കെ. സ്റ്റാലിൻ

  1. Home
  2. National

45 പവൻ സ്വർണം തിരികെ നൽകി മാതൃകയായി ശുചീകരണത്തൊഴിലാളി; ഒരു ലക്ഷം രൂപ സമ്മാനിച്ച് എം.കെ. സ്റ്റാലിൻ

m k stalin


ജോലിക്കിടെ തെരുവിൽനിന്ന് വീണുകിട്ടിയ 45 സ്വർണനാണയങ്ങൾ സത്യസന്ധമായി പോലീസിൽ ഏൽപ്പിച്ച ശുചീകരണത്തൊഴിലാളിക്ക് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ അഭിനന്ദനം. മാതൃകാപരമായ ഈ പ്രവൃത്തിക്ക് ഒരു ലക്ഷം രൂപ സമ്മാനമായി നൽകിയാണ് മുഖ്യമന്ത്രി അവരെ ആദരിച്ചത്.

ത്യാഗരാജ നഗർ മുപ്പാത്തമ്മൻ കോവിൽ തെരുവിലെ മാലിന്യം നീക്കുന്നതിനിടെയാണ് പത്മ (46) എന്ന തൊഴിലാളിക്ക് സ്വർണനാണയങ്ങളടങ്ങിയ തുണിസഞ്ചി ലഭിച്ചത്. ഒട്ടും വൈകാതെ തന്നെ അവർ സഞ്ചി പോണ്ടിബസാർ പോലീസ് സ്റ്റേഷനിൽ എത്തിച്ചു. സ്വർണവില കുതിച്ചുയരുന്ന ഈ കാലഘട്ടത്തിൽ ഏകദേശം 45 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം തിരികെ നൽകിയ പത്മയുടെ സത്യസന്ധതയെ മുഖ്യമന്ത്രി പ്രശംസിച്ചു.

നങ്കനല്ലൂർ സ്വദേശിയായ രമേഷ് എന്ന വ്യക്തിയുടേതായിരുന്നു ഈ സ്വർണം. സ്വർണം നഷ്ടപ്പെട്ടതിനെത്തുടർന്ന് അദ്ദേഹം ഞായറാഴ്ച തന്നെ പോണ്ടിബസാർ പോലീസിൽ പരാതി നൽകിയിരുന്നു. പത്മ ഏൽപ്പിച്ച നാണയങ്ങൾ പോലീസ് രമേഷിനെ വിളിച്ചുവരുത്തി കൈമാറി. പോണ്ടിബസാർ പോലീസും പത്മയെ അഭിനന്ദിച്ചു.