ടിവികെക്ക് തിരിച്ചടി;സർക്കാർ രൂപീകരിക്കാൻ അനുമതി നൽകാതെ ഗവർണർ
തമിഴ്‌നാട്ടിൽ തുടർച്ചയായ രണ്ടാം തവണയും സർക്കാർ രൂപീകരണത്തിന് അനുമതി നൽകാതെ ഗവർണർ രാജേന്ദ്ര വിശ്വനാഥ്.ടിവികെ അധ്യക്ഷൻ വിജയ നൽകിയ കത്ത് രണ്ടാം തവണയും മടക്കി. സർക്കാർ രൂപീകരണത്തിനാവശ്യമായ 118 സീറ്റുകൾ ടിവികെക്ക് ഇല്ലെന്ന് ചൂണ്ടികാണിച്ചാണ് ഗവർണർ കത്ത് സ്വീകരിക്കാതെ നിരസിച്ചത്. ഇന്നലേത്തതിന് സമാനമായ സംഭവമാണ് ഇന്നും ആവർത്തിച്ചത്. തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയ ടിവികെ കോൺഗ്രസ് പിന്തുണയോടെ സർക്കാർ രൂപീകരണത്തിന് കത്ത് നൽകിയിരുന്നു. എന്നാൽ '118 എംഎൽഎമാരുടെ ഒപ്പുമായി വരൂ' എന്ന് പറയുകയായിരുന്നു ഗവർണർ.തെരഞ്ഞെടുപ്പിൽ ടിവികെ 107 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷി ആയെങ്കിലും സർക്കാർ രൂപീകരിക്കാനുള്ള കേവല ഭൂരിപക്ഷത്തിലോട്ട് എത്താൻ ഇതുവരെയും സാധിച്ചിട്ടില്ല. ഇതോടെ തമിഴ്‌നാട് സർക്കാർ രൂപീകരണം അനിശ്ചിതത്തിലായിരിക്കുകയാണ്.
