ഇന്ത്യയിൽ വലിയ തോതിൽ ലൈംഗികാതിക്രമങ്ങള്‍ നടക്കുന്നു; പോസ്റ്റുമായി വിദേശികൾ, അപമാനിക്കരുതെന്ന് വനിത കമ്മിഷൻ

  1. Home
  2. National

ഇന്ത്യയിൽ വലിയ തോതിൽ ലൈംഗികാതിക്രമങ്ങള്‍ നടക്കുന്നു; പോസ്റ്റുമായി വിദേശികൾ, അപമാനിക്കരുതെന്ന് വനിത കമ്മിഷൻ

rekha-sharma


ഇന്ത്യയില്‍ വച്ച് സാക്ഷിയായ ലൈംഗിക അതിക്രമത്തെക്കുറിച്ച് പോസ്റ്റിട്ട വിദേശിയുടെ എക്‌സ് പോസ്റ്റിന് ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ രേഖാ ശര്‍മ നല്‍കിയ മറുപടി ചര്‍ച്ചയാകുന്നു. ഇന്ത്യയില്‍ കുറച്ച് വര്‍ഷങ്ങള്‍ താമസിച്ചപ്പോള്‍ താന്‍ നേരില്‍കണ്ടറിഞ്ഞ ലൈംഗിക അതിക്രമങ്ങള്‍ വിവരിച്ച് പോസ്റ്റിട്ട അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ ഡേവിഡ് ജോസഫ് വൊളോഡ്‌സ്‌കോയുമായാണ് ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ തര്‍ക്കിച്ചത്. ലൈംഗിക അതിക്രമത്തിന് സാക്ഷിയായപ്പോള്‍ തന്നെ അത് പൊലീസിനോട് പറയാതെ സോഷ്യല്‍ മീഡിയയില്‍ മാത്രം പോസ്റ്റിട്ട് ഇന്ത്യയെ മുഴുവന്‍ അപമാനിക്കാന്‍ ശ്രമിക്കുന്നത് നല്ല കാര്യമല്ലെന്നായിരുന്നു രേഖാ ശര്‍മ്മയുടെ പ്രതികരണം.

ജാര്‍ഖണ്ഡില്‍ സ്പാനിഷ് വനിത കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് വിദേശ മാധ്യമപ്രവര്‍ത്തകന്‍ തന്റെ അനുഭവങ്ങള്‍ എക്‌സില്‍ കുറിച്ചത്. ഇന്ത്യയില്‍ കുറച്ച് വര്‍ഷങ്ങള്‍ നിന്നപ്പോള്‍ ഞാന്‍ കണ്ട ലൈംഗിക അതിക്രമങ്ങള്‍ മറ്റൊരിടത്തും ഞാന്‍ വേറെ കണ്ടിട്ടില്ലെന്ന് ഡേവിഡ് കുറിയ്ക്കുന്നു. ലൈംഗിക അതിക്രമം ഭയന്ന് തന്നോട് അവരുടെ ബോയ്ഫ്രണ്ടിനെപ്പോലെ സംസാരിക്കാന്‍ അഭ്യര്‍ത്ഥിക്കുന്ന വിദേശ വനിതകളെക്കുറിച്ചും ഡേവിഡ് എക്‌സ് പോസ്റ്റില്‍ വിവരിക്കുന്നു.