സഹപാഠിയെ ലൈം​ഗികമായി പീഡിപ്പിച്ചു; ഇമാമിനെ ആറ് മദ്രസ വിദ്യാർത്ഥികൾ ചേർന്ന് കൊലപ്പെടുത്തി

  1. Home
  2. National

സഹപാഠിയെ ലൈം​ഗികമായി പീഡിപ്പിച്ചു; ഇമാമിനെ ആറ് മദ്രസ വിദ്യാർത്ഥികൾ ചേർന്ന് കൊലപ്പെടുത്തി

crime


സഹപാഠിയെ ലൈം​ഗികമായി പീഡിപ്പിച്ച ഇമാമിനെ ആറ് മദ്രസ  വിദ്യാർത്ഥികൾ ചേർന്ന് കൊലപ്പെടുത്തി. മദ്രസ വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. അജ്മീറിലെ മുഹമ്മദി മസ്ജിദിലെ ഇമാം മൗലാന മുഹമ്മദ് മാഹിർ ആണ് കൊല്ലപ്പെട്ടത്. കസ്റ്റഡിയിലായ ആറ് പേരും പ്രായപൂർത്തിയാകാത്തവരാണ്. സഹപാഠിയെ ലൈം​ഗികമായി പീഡിപ്പിച്ചതിനാണ് ഇമാമിനെ കൊലപ്പെടുത്തിയതെന്ന് ഇവർ പൊലീസിനോട് സമ്മതിച്ചു.

ചൂഷണ വിവരം തുറന്നുപറയുമെന്ന് പറഞ്ഞപ്പോള്‍ ഇമാം വിദ്യാർത്ഥിക്ക് പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചു. പിന്നെയും പീഡനം തുടർന്നതോടെ വിദ്യാർത്ഥികൾ മാഹിറിനെ കൊലപ്പെടുത്താൻ തീരുമാനിച്ചു. ഇമാമിനെ മർദിച്ച ശേഷം കഴുത്തിൽ കയറിട്ടാണ് വിദ്യാർത്ഥികള്‍ കൊലപ്പെടുത്തിയത്.