'അനുഭവിക്കുന്നത് കർമ്മഫലം'; അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിൽ പ്രണബ് മുഖർജിയുടെ മകൾ

  1. Home
  2. National

'അനുഭവിക്കുന്നത് കർമ്മഫലം'; അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിൽ പ്രണബ് മുഖർജിയുടെ മകൾ

sharmistha-mukherji


മദ്യനയ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ മുൻ രാഷ്ടപതി പ്രണബ് മുഖർജിയുടെ മകൾ ശർമിഷ്ഠ മുഖർജി. കെജ്രിവാൾ ഇപ്പോൾ അനുഭവിക്കുന്നത് 'കർമഫല'മാണെന്ന് അവർ എക്‌സിൽ കുറിച്ചു.

മുൻ ഡൽഹി മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ഷീല ദീക്ഷിതിനെതിരെ നിരുത്തരവാദപരവും അടിസ്ഥാരഹിതവുമായ ആരോപണങ്ങളാണ് അണ്ണാ ഹസാരയും കെജ്രിവാളും ഉന്നയിച്ചിരുന്നതെന്നും തിൻറെ ഫലമാണ് ഇപ്പോൾ കെജ്രിവാൾ അനുഭവിക്കുന്നതെന്നും ശർമിഷ്ഠ മുഖർജി ആരോപിച്ചു. 

ഷീലാ ദീക്ഷിത്തിനെതിരെ നിരവധി തെളിവുകളുണ്ടെന്ന് അന്ന് അവകാശവാദമുന്നയിച്ചവർ പൊതുജനത്തിനു മുന്നിൽ തെളിവുകളൊന്നും ഹാജരാക്കിയില്ലെന്ന് അവർ ചൂണ്ടിക്കാട്ടി. ആരോപണങ്ങളുന്നയിച്ചവർ ഇപ്പോൾ അതേ നടപടി നേരിടുകയാണെന്നും ശർമിഷ്ഠ മുഖർജി പറഞ്ഞു. കേന്ദ്രത്തിൽ യുപിഎ അധികാരത്തിൽ ഉണ്ടായിരുന്നപ്പോൾ 2011ൽ അണ്ണാ ഹസാരയുടെയും കെജ്‌രിവാളിൻറെയും നേതൃത്വത്തിൽ അഴിമതിക്കെതിരെ നടന്ന സമരങ്ങളാണ് ശർമിഷ്ഠ ചൂണ്ടിക്കാട്ടിയത്.