മോദിയുടെ പ്രസംഗത്തെ പ്രശംസിച്ച് വീണ്ടും ശശി തരൂർ എംപി

  1. Home
  2. National

മോദിയുടെ പ്രസംഗത്തെ പ്രശംസിച്ച് വീണ്ടും ശശി തരൂർ എംപി

image


പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുതിയ പ്രസംഗത്തെ പ്രശംസിച്ചുകൊണ്ട് കോൺഗ്രസ് എംപി ശശി തരൂർ വീണ്ടും വാർത്തകളിൽ.രാംനാഥ് ഗോയങ്കെ പ്രസംഗ പരമ്പരയിലെ പ്രഭാഷണത്തെയാണ് തരൂർ പുകഴ്ത്തിയത്.രാംനാഥ് ഗോയങ്ക പ്രസംഗ പരമ്പരയിലെ പ്രഭാഷണവും അദ്ദേഹം പങ്കുവെച്ചു. മോദിയുടെ പ്രസംഗം സാംസ്‌കാരിക ആഹ്വാനമായും സാമ്പത്തിക വീക്ഷണകോണിൽ മികച്ചതായും തോന്നിയെന്നാണ് ശശി തരൂരിന്റെ കുറിപ്പ്. . ദേശീയതക്കായുള്ള ആഹ്വാനവും അഭിനന്ദനാർഹമെന്ന് തരൂർ കുറിപ്പിൽ പറയുന്നു. തരൂരിന്റെ സാന്നിധ്യത്തിൽ കോൺഗ്രസിന് നേരെ രൂക്ഷ വിമർശനമാണ് പ്രധാനമന്ത്രി നടത്തിയത്. മുസ്ലിം ലീഗ് മാവോവാദി കോൺഗ്രസ് എന്ന വിമർശനം മോദി ഉന്നയിച്ചിരുന്നു.