ക്യാൻസറിനെ തോൽപ്പിച്ച് പോലീസിൽ തിരികെയെത്തി സിമ്മി; വൈറലായി നായയുടെ വീഡിയോ

  1. Home
  2. National

ക്യാൻസറിനെ തോൽപ്പിച്ച് പോലീസിൽ തിരികെയെത്തി സിമ്മി; വൈറലായി നായയുടെ വീഡിയോ

video


പഞ്ചാബ് പോലീസിലെ അംഗമായ, ഉദ്യോഗസ്ഥരുടെ പ്രിയപ്പെട്ട നായയുടെ വിശേഷങ്ങൾ പറഞ്ഞാൽ തീരുന്നവയല്ല. ആ നായയുടെ കഥയിൽ സങ്കടകരമായ ഒരുപാടു സംഭവങ്ങളുണ്ട്. വലിയ വാർത്താപ്രാധാന്യം നേടിയ സിമ്മി എന്ന നായ എല്ലാവരുടെയും കണ്ണുനിറച്ചു. നായ്ക്കൾ മനുഷ്യരുടെ ഏറ്റവും നല്ല സുഹൃത്തുക്കളാണ്. മിലിട്ടറി, പോലീസ് നായ്ക്കൾ നടത്തുന്ന പ്രവർത്തനം എല്ലാ അർഥത്തിലും എടുത്തുപറയേണ്ടതാണ്.

നന്നായി പരിശീലിച്ചുകഴിഞ്ഞാൽ, അവരുടെ സൂപ്പർ പവർ മൂക്ക് പൊതുവായ സംരക്ഷണം നൽകുന്നത് മുതൽ മയക്കുമരുന്ന്, സ്ഫോടകവസ്തുക്കൾ മുതൽ കണ്ടെത്താൻ നായ്ക്കളെ വിവിധ സേനകൾ ഉപയോഗിക്കുന്നു. പഞ്ചാബ് പോലീസ് നായ്ക്കളുടെ സ്‌ക്വാഡിൽ നിന്നുള്ള ഒരു ലാബ്രഡോറിന്റെ വീഡിയോ അടുത്തിടെ വൈറലായിരുന്നു. ക്യാൻസർ എന്ന മാരക രോഗത്തെ തോൽപ്പിച്ചാണ് ഏഴുവയസുകാരിയായ സിമ്മി വീണ്ടും ജോലിയിൽ പ്രവേശിച്ചത്.

ക്യാൻസർ ബാധിതയായ സിമ്മി ചികിത്സയിലായിരുന്നു. ലുധിയാനയിലെ ആശുപത്രിയിലായിരുന്നു സിമ്മിയുടെ ചികിത്സ. അസുഖം ഭേദമായതിനെത്തുടർന്ന് അവൾ വീണ്ടും മിടുക്കിയായി, പോലീസുകാരുടെ ഓമനയായി വീണ്ടുമെത്തുകയായിരുന്നു.

സിമ്മിയുടെ പുതിയ വീഡിയോയയിൽ ഒരു പോലീസുകാരനോടൊപ്പം പുൽത്തകിടിയിൽ ഉലാത്തുന്നതു കാണാം. വളരെക്കാലമായി നായ ക്യാൻസർ ബാധിതയായിരുന്നുവെന്ന് ഫരീദ്കോട്ട് എസ്എസ്പി ഹർജിത് സിങ് പറഞ്ഞു. ഇപ്പോൾ, അവളുടെ ആരോഗ്യം മെച്ചപ്പെട്ടു, അവൾ അട്ടിമറിയുമായി ബന്ധപ്പെട്ട വിവിധ പരിശോധനകളിൽ പോലീസിനെ സഹായിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എഎൻഐയാണ് സിമ്മിയുടെ പുതിയ വീഡിയോ പോസ്റ്റ് ചെയ്തത്. നിരവധി പേരാണ് വീഡിയോ ഏറ്റെടുത്തുത്.