ദുർഗാപൂരിൽ ഹെലികോപ്റ്ററിൽ കയറുന്നതിനിടെ തെന്നി വീണു; മമതാ ബാനർജിക്ക് പരുക്ക്

  1. Home
  2. National

ദുർഗാപൂരിൽ ഹെലികോപ്റ്ററിൽ കയറുന്നതിനിടെ തെന്നി വീണു; മമതാ ബാനർജിക്ക് പരുക്ക്

MAMTHA


പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ഹെലികോപ്റ്ററിൽ കയറുന്നതിനിടെ വീണ് പരിക്കേറ്റു. ദുർഗാപൂരിൽ ഹെലികോപ്റ്ററിൽ കയറുന്നതിനിടെ തെന്നി വീഴുകയായിരുന്നു. മുഖ്യമന്ത്രി മമത ബാനർജിക്ക് നിസാര പരിക്കേറ്റതായും പരുക്ക് ഗുരുതരമല്ലെന്നും ഓഫീസ് അറിയിച്ചു.

തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കായി കുൽത്തിയിലേക്ക് പോകുമ്പോഴായിരുന്നു സംഭവം . അപകടമുണ്ടായിട്ടും, മമതബാനർജി കുൽത്തിയിലേക്ക് പോയെന്നാണ് വിവരം.
തൃണമൂൽ കോൺഗ്രസിൻ്റെ അസൻസോൾ സ്ഥാനാർത്ഥി ശത്രുഘ്നൻ സിൻഹയുടെ പ്രചാരണ റാലിയിൽ പങ്കെടുക്കാനാണ് മമത ബാനർജി പുറപ്പെട്ടത്.