സ്മൃതി ഇറാനിക്ക് അടിതെറ്റിയോ?; അമേഠിയിൽ പിന്നിൽ

  1. Home
  2. National

സ്മൃതി ഇറാനിക്ക് അടിതെറ്റിയോ?; അമേഠിയിൽ പിന്നിൽ

SMRITHI


ബി.ജെ.പി.യെ ഞെട്ടിച്ച് ഉത്തർപ്രദേശിൽനിന്നുള്ള ആദ്യ ഫലസൂചനകൾ. വോട്ടെണ്ണൽ രണ്ടുമണിക്കൂർ പിന്നിടുമ്പോൾ ഉത്തർപ്രദേശിൽ ബി.ജെ.പി.യുടെ പലപ്രമുഖ സ്ഥാനാർഥികളും പിന്നിലാണ്. അമേഠിയിൽ സിറ്റിങ് എം.പി.യും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനി പതിനായിരത്തിലേറെ വോട്ടുകൾക്ക് പിന്നിലാണ്. ഏറ്റവുമൊടുവിലെ ഫലസൂചന പ്രകാരം 15060 വോട്ടുകൾക്ക് കോൺഗ്രസിന്റെ കിഷോരി ലാലാണ് അമേഠിയിൽ മുന്നിട്ടുനിൽക്കുന്നത്.

2019-ൽ അമേഠിയിൽ രാഹുൽഗാന്ധിയെ പരാജയപ്പെടുത്തിയാണ് സ്മൃതി ഇറാനി ലോക്സഭയിലെത്തിയത്. ഇതിനൊപ്പം ഉത്തർപ്രദേശിൽ ഇന്ത്യ സഖ്യം നടത്തിയ അപ്രതീക്ഷ മുന്നേറ്റവും എടുത്തുപറയേണ്ടതാണ്.