വീട്ടിലേക്ക് ചില യൂട്യൂബർമാർ അതിക്രമിച്ചു കയറുന്നു ; സുരക്ഷാ ആശങ്കയുമായി സിജെപി വക്താവ്
തന്റെ വസതിയിലേക്ക് ചില യൂട്യൂബർമാരും മാധ്യമപ്രവർത്തകരും അനുമതിയില്ലാതെ അതിക്രമിച്ചു കയറി ദൃശ്യങ്ങൾ പകർത്തുന്നു എന്ന പരാതിയുമായി സിജെപി വക്താവ് സൗരവ് ദാസ്. സുരക്ഷയിൽ ആശങ്കയെന്നും സൗരവ് ദാസ് എക്സ് പോസ്റ്റിൽ വ്യക്തമാക്കി. ഇത് തന്റെ സ്വകാര്യതയുടെ ഗുരുതരമായ ലംഘനമാണെന്നും തനിക്കും കുടുംബത്തിനും സുരക്ഷാ ഭീഷണിയെന്നും സൗരവ് ദാസ് പറഞ്ഞു.സംഭവത്തിന്റെ പേരിൽ തന്റെ വീട്ടിൽ വെച്ച് ഏതെങ്കിലും സാമൂഹിക വിരുദ്ധർ തന്നെ ആക്രമിച്ചാൽ, അതിൽ ഉൾപ്പെട്ട യൂട്യൂബർമാരും അവരെ ഏകോപിപ്പിച്ചവരും ആയിരിക്കും അതിന് നേരിട്ട് ഉത്തരവാദികളാകുമെന്ന് ദാസ് അവകാശപ്പെട്ടു.
